ETV Bharat / state

പൂപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ- വീഡിയോ - Men Arrested In Drug Case

അന്യസംസ്ഥാനങ്ങളിലിൽ നിന്നും ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.

DRUG ARREST IN IDUKKI  MEN ARRESTED WITH 10 KG GANJA  കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  LATEST NEWS IN MALAYALAM
Drug Arrest In Idukki (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 8:56 PM IST

പൂപ്പാറയില്‍ കഞ്ചാവ് വേട്ട (ETV Bharat)

ഇടുക്കി: ഒഡിഷയിൽ നിന്നും തമിഴ്‌നാട് വഴി ജില്ലയിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂപ്പാറയിൽ നിന്നാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. രാജാക്കാട് സ്വദേശികളായ അഭിജിത്ത് (31) അനീഷ് (49) എന്നിവരാണ് പിടിയിലായത്.

സംഘത്തിലെ പ്രധാന കണ്ണിയായ അടിമാലി സ്വദേശി ഷൈമോൻ തോമസ് ഓടിരക്ഷപ്പെട്ടു. ഷൈമോൻ തോമസിനായുള്ള തെരച്ചിൽ എക്‌സൈസ് സംഘം ഊർജിതമാക്കി. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച ടോറസ് ലോറിയും കസ്‌റ്റഡിയിൽ എടുത്തു.

മാസങ്ങളായി എക്‌സൈസ് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് (ഓഗസ്‌റ്റ് 7) രാവിലെ 6 മണിയോടെയാണ് പൂപ്പാറ ചൂണ്ടലിന് സമീപത്ത് നിന്നും കഞ്ചാവുമായി പ്രതികളെ കസ്‌റ്റഡിയിൽ എടുക്കുന്നത്.

ടോറസ് ലോറിയിലെ ക്യാബിനുള്ളിൽ നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഗ്രാവലുമായി എത്തിയ സ്വകാര്യ വ്യക്‌തിയുടെ KL 69D 3205 എന്ന നമ്പറിലുള്ള ടോറസ് വാഹനമാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്. നിരവധി അതിർത്തി ചെക്ക്പോസ്‌റ്റുകൾ കടന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്.

Also Read: മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; വനിതാ പൊലീസുകാർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.