തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതല യോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് - ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം ചേരുക.
മെഡിക്കൽ കോളജുകൾക്കെതിരെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികൾ ഉയർന്നിട്ടും മന്ത്രിയുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലുകളും ഉണ്ടാകാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനുപുറമെ നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യുന്നതിനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. നഴ്‌സിങ് കോളജ് മാനേജ്മെന്‍റുകളുമായി 11 മണിക്കാണ് ചർച്ച.
മാനേജ്മെന്‍റ് സീറ്റിനായുള്ള അപേക്ഷാഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്‌സിങ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ പ്രവേശനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ALSO READ: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വീണ്ടും ശസ്ത്രക്രിയ നടത്തി ഹർഷിന