ETV Bharat / state

തിരുവനന്തപുരത്തെ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; തീയണച്ചത് 12 യൂണിറ്റ് ഫയർഫോഴ്‌സെത്തി - FIRE BREAKS OUT AT FURNITURE GODOWN - FIRE BREAKS OUT AT FURNITURE GODOWN

റിട്ട. എസ് ഐയുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗണിൽ വന്‍ തീപിടുത്തം. ഒരു കോടിയോളം രൂപയുടെ നഷ്‌ടം.

THIRUVANANTHAPURAM  FIRE BREAKS OUT  തീപിടുത്തം
FIRE BREAKS OUT (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 5, 2024, 10:58 PM IST

തിരുവനന്തപുരം: നരുവാമൂട്ടിൽ പ്രവര്‍ത്തിക്കുന്ന ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം. റിട്ട. എസ് ഐ വിജയന്‍റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

ഗോഡൗൺ ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. അഞ്ചുമണിക്കൂറോളം സമയം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

ഗോഡൗൺ പൂർണമായും കത്തി നശിച്ചു. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

Also Read: അഞ്ചല്‍ ചന്തയിലെ തീപിടുത്തം ആസൂത്രിതമെന്ന് ആരോപണം; വ്യക്തമായ അന്വേഷണം നടത്തണമെന്ന് വ്യാപാരികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.