ETV Bharat / state

മാസപ്പടി കേസ്: വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ, ഹാജറായത് ചെന്നൈയിലെ ഓഫിസില്‍

മൊഴിയെടുത്തത് എസ്‌എഫ്ഐഒ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ്.

author img

By ETV Bharat Kerala Team

Published : 4 hours ago

Updated : 3 hours ago

MASSAPPADI CASE  VEENA VIJAYAN  EXALOGIC  CMRL
Veena Vijayan File Photo (Facebook)

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ചെന്നൈ, രാജാജിശാലയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ റീജിയണൽ ഓഫീസിലെത്തി (എസ്എഫ്ഐഒ) വീണ വിജയൻ മൊഴി നൽകിയത്.

എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തതെന്നാണ് വിവരം. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിൽ നിന്ന് മുൻപും സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് രേഖകൾ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസമാണ് കേസിലെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണ മാസപ്പടി പണമിടപാട് നടത്തിയെന്ന ഷോൺ ജോർജിന്‍റെ പരാതിയിലാണ് നടപടി. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസായിരുന്നു വീണയുടെ എക്‌സാലോജിക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.

പിന്നീട് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിൽ നിന്നും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടിരുന്നു.

Also Read: വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം കൈപ്പറ്റി: തെളിവുകളുമായി മാത്യു കുഴൽനാടൻ, മൈക്ക് ഓഫ് ചെയ്‌ത് സ്‌പീക്കർ

അന്വേഷണത്തിനെതിരെ എക്‌സാലോജിക്കും കെഎസ്ഐഡിസിയും കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ഒന്‍പത് മാസങ്ങൾക്ക് ശേഷം വീണ്ടും വീണ വിജയന്‍റെ മൊഴിയെടുക്കുന്നത്.

Last Updated : 3 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.