ETV Bharat / state

തൃശൂരിൽ യുവതിയും മകളും മരിച്ച സംഭവം; ഭർതൃസഹോദരനും അമ്മയും അറസ്‌റ്റിൽ - DOWRY DEATH IN THRISSUR - DOWRY DEATH IN THRISSUR

യുവതിയേയും ഒന്നര വയസുകാരി മകളെയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ സഹോദരനും അമ്മയും അറസ്‌റ്റിൽ. യുവതിയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം ഇവരുടെ മാനസിക പീഡനമാണ് എന്ന കണ്ടെത്തിലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.

DOWRY DEATH  DOMESTIC VIOLENCE  BROTHER IN LAW AND MOTHER ARREST  തൃശൂർ
DOWRY DEATH IN THRISSUR (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 22, 2024, 6:39 AM IST

തൃശൂർ : തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസുകാരിയായ മകളെയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃസഹോദരനും അമ്മയും അറസ്‌റ്റിൽ. അന്തിക്കാട് കല്ലിടവഴി കിഴക്ക് ചോണാട്ടിൽ 57 വയസുള്ള അനിത, മകൻ അഷിൽ (30) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

കൃഷ്‌ണപ്രിയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃ മാതാവിൻ്റെയും സഹോദരൻ്റെയും മാനസിക പീഡനമാണ് എന്ന കണ്ടെത്തിലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. സ്ത്രീധത്തിന്‍റെ പേരിൽ മകളെ ഇരുവരും മാനസികമായി പീഡിപ്പിച്ചിരുന്നതായി കൃഷ്‌ണപ്രിയയുടെ മരണശേഷം പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 30 നാണ് അന്തിക്കാട് ചോണാട്ടിൽ അഖിലിന്‍റെ ഭാര്യ കൃഷ്‌ണപ്രിയ (24), മകൾ ഒന്നര വയസുകാരി പൂജിത എന്നിവരെ പാലാഴി ഭാഗത്ത് കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വീട്ടില്‍ കയറി അരും കൊല : കർണാടകയിലെ ഹുബ്ബളി വീരപുരയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന പ്രതി പിടിയില്‍. അഞ്ജലി എന്ന 20 കാരിയെ കൊലപ്പെടുത്തിയ വിശ്വ എന്ന ഗിരീഷ് (21) ആണ് അറസ്‌റ്റിലായത്. മെയ് 16 ന് രാത്രി ദാവൻഗരെയിൽ നിന്നാണ് ഹുബ്ബളി - ധാർവാഡ് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

പിടിയിലാകുമ്പോൾ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു വിശ്വ. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് മെയ് 15ന് പുലർച്ചെയാണ് വിശ്വ അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഹുബ്ബളി - ധാർവാഡ് സിറ്റി പൊലീസ് കമ്മിഷണർ രേണുക സുകുമാർ ഹുബ്ബളി കിംസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു. മെയ് 15 ന് പുലർച്ചെ അഞ്ജലിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടന്ന അഞ്ജലിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കത്തികൊണ്ട് വെട്ടിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ രംഗത്തെത്തി. കേസ് അന്വേഷിക്കാൻ 8 അംഗ പ്രത്യേക പൊലീസ് സംഘത്തെയും രൂപീകരിച്ചു.

ALSO READ : ബെംഗളൂരുവില്‍ 2.74 കോടിയുടെ മയക്ക് മരുന്ന് വേട്ട: വിദേശികള്‍ അടക്കം 8 പേര്‍ അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.