കോട്ടയം: ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കോട്ടയം കടുത്തുരുത്തിക്ക് സമീപം അറുനൂറ്റിമംഗലത്താണ് സംഭവം. വ്യക്‌തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ വെള്ളൂർ പൊലീസ് കേസെടുത്തു (Called Auto Driver stabbed him).
കിഴക്കേകുന്നുപുറം സ്വദേശി ഷിബുവാണ് സുഹൃത്തിനെ കുത്തിയ ശേഷം തൂങ്ങി മരിച്ചത്. റബർ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ കുത്തിയ ശേഷം ഷിബു വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ഇടത് നെഞ്ചിൻ്റെ താഴെയാണ് പ്രസാദിന് ആഴത്തിൽ മുറിവേറ്റത്.
ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ പ്രസാദ് സ്വയം ഓടിച്ച് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് അപകടമുണ്ടായി. തുടർന്ന് ഗുരുതരാവസ്ഥയിയിലായ പ്രസാദിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഇരുവർക്കും ഇടയിൽ നിലനിന്നിരുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളൂർ പൊലീസ് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.