ETV Bharat / state

ട്രെയിനില്‍ നിന്ന് ചാടിയ യുവാവിന് രക്ഷകരായി നാട്ടുകാരും പൊലീസും ; അൻസർ ഖാന് ഇത് രണ്ടാം ജന്മം - ട്രെയിന്‍ അപകടം

സംഭവം ഇന്നലെ വൈകിട്ട് 6.30ഓടെ. യുവാവ് ചാടുന്നതിന്‍റെ വീഡിയോ ട്രെയിനിലുണ്ടായിരുന്നവര്‍ പകര്‍ത്തിയത് തുണയായി. യുവാവിന് തലയ്‌ക്കും കൈ കാലുകള്‍ക്കും പരിക്ക്.

man jumped from train  Thalayolaparambu  കോട്ടയം  യുവാവ് ട്രെയിനില്‍ നിന്ന് ചാടി  ട്രെയിന്‍ അപകടം
man-jumped-from-train-in-thalayolaparambu
author img

By ETV Bharat Kerala Team

Published : Feb 8, 2024, 2:54 PM IST

കോട്ടയം : ട്രെയിനിൽ നിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി പൊലീസും നാട്ടുകാരും. വൈക്കം തലയോലപ്പറമ്പിൽ ആണ് സംഭവം (man jumped from train in Thalayolaparambu). ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പൻമന തയ്യിൽ എംബി അൻസർ ഖാനെയാണ് (25) രക്ഷിച്ചത്. ഇയാൾ മനോനില തെറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു (man who jumped from the train rescued). ഇന്നലെ (ഫെബ്രുവരി 7) വൈകുന്നേരം 6.30 ഓടെ തലയോലപ്പറമ്പ് ഭാഗത്തേക്ക് ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവ് പുറത്തേക്ക് ചാടിയത്. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്നതിൻ്റെ ദൃശ്യം ഒരു യാത്രക്കാരൻ പകര്‍ത്തിയിരുന്നു.

വീഡിയോയുടെ സഹായത്തോടെ പ്രദേശ വാസിയായ ഇജാസ് സ്ഥലം തിരിച്ചറിയുകയും തെരച്ചിൽ നടത്തുകയായിരുന്ന തലയോലപ്പറമ്പ് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തുകയായിരുന്നു. വാർഡ് മെമ്പർ സജിമോൻ വർഗീസ്, ജോജി തുടങ്ങിയവരുടെ സഹായത്തോടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ് അവശനിലയിലായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു.

അപകടം നടന്ന് അധികം വൈകാതെ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് ഇയാളുടെ ജീവൻ രക്ഷിക്കാനായത്. തലയോലപ്പറമ്പ് എസ് ഐ ജി. സുശീലൻ, സിപിഒ അരുൺ, ഹോം ഗാർഡ് ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഇക്കഴിഞ്ഞ ജനുവരി 30നാണ് കാസർകോട് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പുരുഷന്മാരെ ആയിരുന്നു റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

അതേസമയം മരിച്ചവരുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. മരണപ്പെട്ട യുവാക്കളുടെ പ്രായം ഏകദേശം 25 വയസിന് താഴെയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് പേരും അബദ്ധത്തിൽ ട്രെയിനിൽ നിന്നും താഴേക്ക് വീണതാണോ ഇവരെ ട്രെയിൻ ഇടിച്ചതാണോ എന്ന കാര്യം വ്യക്തമായിരുന്നില്ല.

ആത്മഹത്യയാകാനും സാധ്യതയുള്ളതായി പൊലീസ് പറഞ്ഞിരുന്നു. ജനുവരി 30 ന് പുലർച്ചെ 5:20ന് മംഗലാപുരത്തുനിന്ന് വന്ന ചരക്ക് ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചതെന്ന് റെയിൽവേ ജീവനക്കാർക്ക് സംശയമുള്ളതായി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.