കോഴിക്കോട്: കുന്ദമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികന്‍ താമരശ്ശേരി ചമ്മൽ കെടവൂർ സ്വദേശി ജിബിൻ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
കുന്ദമംഗലം ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ മാളിന് മുൻവശത്ത് വച്ചാണ് അപകടമുണ്ടായത്. മാനന്തവാടിയിൽ നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്‌പ്രസ് ബസും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഇരിക്കുന്നതിന് തൊട്ട് മുൻവശത്താണ് ബൈക്ക് ഇടിച്ചു കയറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടിയുടെ ആഘാതത്തിൽ ജിബിൻ ജോസ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയില്‍ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ജിബിൻ ജോസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Also Read: കല്ലടിക്കോട് വാഹനാപകടം; പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു