കോഴിക്കോട്: കുന്ദമംഗലത്ത് മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചോലക്കര സ്വദേശി അഫ്‌സലാണ് (28) പിടിയിലായത്. 20 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഇന്നലെയാണ് (ജൂലൈ 28) ഇയാളെ കുന്ദമംഗലം പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്‌തത്. എംഡിഎംഎ വില്‍പ്പനയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് അറസ്റ്റ്. എംഎൽഎ റോഡിലെ ഒരു സ്ഥാപനത്തിൻ്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്‌സൽ. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: നിർത്തിയിട്ട കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി; കൊല്ലം സ്വദേശി പിടിയില്‍