ETV Bharat / state

ഓട്ടോ കൂലിയെ ചൊല്ലി തർക്കം; ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചയാള്‍ പിടിയില്‍ - Arrest for Stabbing Auto Driver

മൂന്നാറിൽ ഓട്ടോ കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച മൂന്നാർ രാജീവ് ഗാന്ധി നഗർ സ്വദേശി അരുൺ പാണ്ടി അറസ്റ്റിലായി.

AUTO FARE DISPUTE STAB  AUTO DRIVER STABBED MUNNAR  ഓട്ടോ കൂലി തര്‍ക്കം മൂന്നാര്‍  ഓട്ടോ ഡ്രൈവറെ വെട്ടി മൂന്നാര്‍
Auto driver Raja and accused Arun Pandi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 9:51 AM IST

ഇടുക്കി: മൂന്നാറിൽ ഓട്ടോ കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മൂന്നാർ രാജീവ് ഗാന്ധി നഗർ സ്വദേശി അരുൺ പാണ്ടിയാണ് മുന്നാർ പൊലിസിന്‍റെ പിടിയിലായത്. മൂന്നാർ നഗർ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജയ്ക്കാണ് വെട്ടേറ്റത്.

ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. ടൗണിൽ നിന്ന് രാജയുടെ ഓട്ടോറിക്ഷയിലാണ് പ്രതിയായ അരുൺ പാണ്ടി വീട്ടിലേക്ക് മടങ്ങിയത്. വീടിന് സമീപത്ത് വെച്ച് ഓട്ടോയിൽ നിന്ന് ഇറങ്ങിയ ഇയാളും രാജയും തമ്മിൽ ഓട്ടോ കൂലിയെ ചൊല്ലി വാക്കുതർക്കമുണ്ടായി. ഇതേ തുടർന്ന് വീട്ടിലേക്ക് പോയ പ്രതി ഉടനെ വാക്കത്തിയുമായി തിരികെയെത്തി രാജയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തലയ്ക്കും കൈയ്ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ രാജയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read : തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.