ETV Bharat / state

വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോഷണം; പ്രതിയായ ബന്ധു പിടിയിൽ - ARREST IN GOLD STEALING - ARREST IN GOLD STEALING

മോഷണം പോയത് 30 പവനിലധികം സ്വര്‍ണാഭരണം. മോഷണം നടന്നത് പിന്‍വശത്തെ വാതില്‍ തുറന്ന്.

THEFT CASE  GOLD STOLEN CASE  അലമാര കുത്തിത്തുറന്ന് മോഷണം  മോഷണ കേസ്
പിടിയിലായ പ്രതി (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 6:38 PM IST

വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ (Etv Bharat)

തിരുവനന്തപുരം: ബാലരാമപുരത്ത് വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. 30 പവനിലധികം സ്വര്‍ണാഭരണം മോഷ്‌ടിച്ച പത്തനാപുരം സ്വദേശി അല്‍ അമീന്‍ ആണ് പിടിയിലായത്. ജി ആര്‍ ഭവനില്‍ സുരേഷ് ബാബുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം.

സുരേഷ് ബാബുവിന്‍റെ സഹോദരന്‍റെ മകളുടെ ഭര്‍ത്തവാണ് അല്‍ അമീന്‍. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇന്നലെ വീട്ടിലെത്തിയ അല്‍അമീന്‍ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പത്തനാപുരത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് സംശയം തോന്നിയവരെ ചോദ്യം ചെയ്‌തപ്പോഴാണ് അല്‍ അമീനാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയത്.

വീട്ടുകാര്‍ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവർന്നത്. ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബു മക്കളെയും കൂട്ടി സ്‌കൂളില്‍ പോയ സമയത്താണ് സംഭവം. ബാബുവിൻ്റെ അമ്മ രേണുകയും മരുമകള്‍ താരയും തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്‍റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിക്കുമ്പോള്‍ അലമാര തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്വര്‍ണഭരണങ്ങൾക്ക് പുറമെ അയ്യായിരം രൂപയും കവർന്നതായി ബാലരാമപും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തുണിക്കുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. എന്നാൽ തൊട്ടടുത്തുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ കൊലുസും ഒന്നരപവന്‍റെ വളയും നഷ്‌ടപ്പെട്ടില്ല. പിന്‍വശത്തെ വാതില്‍ തുറന്നാണ് മോഷണം. വീടുമായി അടുത്തു ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയമുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.