കൊല്ലം: സ്ത്രീ വേഷത്തിൽ എത്തി വോട്ട് ചെയ്‌ത് പുരുഷ വോട്ടർ. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധിച്ച് കൊല്ലം എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീ വേഷത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ രാജേന്ദ്രപ്രസാദിനെ ബൂത്ത് ഏജന്‍റുമാരും തടഞ്ഞില്ല.
Also Read: 'സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല': പത്മജ വേണുഗോപാൽ