ETV Bharat / state

നാട്ടില്‍ നിന്ന് തിരകെയെത്തിയിട്ട് മണിക്കൂറുകള്‍ മാത്രം; കുവൈറ്റിൽ അഗ്നിബാധയിൽ മലയാളി കുടുംബം മരിച്ചു - Family died in fire accident - FAMILY DIED IN FIRE ACCIDENT

കുവൈറ്റിലെ അബ്ബാസിയയിൽ ഫ്ലാറ്റിന് തീപിടിച്ച് മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു.

FIRE IN KUWAIT  MALAYALI FAMILY DIED IN KUWAIT  കുവൈറ്റിൽ മലയാളി കുടുംബം മരിച്ചു  കുവൈറ്റിലെ ഫ്ലാറ്റില്‍ അഗ്നി ബാധ
Malayali family died in fire accident at Kuwait (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 9:27 AM IST

കുവൈറ്റില്‍ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബം മരിച്ചു (ETV Bharat)

പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. കുവൈറ്റിൽ മലയാളികൾ ഏറ്റവുമധികം തിങ്ങി പാർക്കുന്ന അബ്ബാസിയയിലുള്ള അപ്പാർട്മെന്‍റിന്‍റെ രണ്ടാം നിലയിൽ, കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെ (19-07-2024) വൈകിട്ടാണ് തിരികെ കുവൈറ്റിലെത്തിയത്. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് തീപിടിത്തം എന്നാണ് നിഗമനം. താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം.

എസി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. ഇതില്‍ നിന്നുള്ള പുക ശ്വസിച്ച്‌ മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. അഗ്നി രക്ഷാസേന ഉടൻ സ്ഥലത്ത് എത്തിയെങ്കിലും കുടുംബത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ചെറിയ തോതിൽ മാത്രം തീ പിടിച്ചതിനാലും അഗ്നി രക്ഷാസേന ഉടൻ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തിയതിനാലും തീ മറ്റിടങ്ങളിലേക്ക് പടർന്നില്ല. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മരിച്ച മാത്യു ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ലിനി നഴ്‌സാണ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ബിൽഡിങ്ങിലാണ് കുടുംബം താമസിച്ചിരുന്നത്.

Also Read : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഒന്‍പതാം വളവിന് സമീപം - car caught fire in thamarassery

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.