ETV Bharat / state

ദുബായ്‌യില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു - Malayali Drowned In Sea In Dubai

author img

By ETV Bharat Kerala Team

Published : Aug 19, 2024, 12:22 PM IST

ജുമൈറയില്‍ കടലില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്‌യാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.

ദുബായില്‍ യുവാവ് മുങ്ങിമരിച്ചു  ഇടുക്കി സ്വദേശി ദുബായില്‍ മരിച്ചു  DROWNED DEATH IN DUBAI  malayali died in dubai
Habel Anil Desai (ETV Bharat)

ഇടുക്കി: ദുബായ്‌യില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്‌യാണ് (30) മരിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെ ജുമൈറ ബീച്ചിലാണ് അപകടമുണ്ടായത്.

ദുബായ്‌യില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്‌തുവരികയായിരുന്നു ഹാബേല്‍. അവധി ദിനമായതിനാല്‍ ഞായറാഴ്‌ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചില്‍ പോയത്. നീന്തല്‍ അറിയാത്തതിനാല്‍ ഹാബേല്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ല.

കരയില്‍ ഇരിക്കുകയായിരുന്ന ഹാബേലിനെ പിന്നീട് കാണാതായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കടലില്‍ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബായ്‌ സിവില്‍ ഡിഫൻസില്‍ വിവരം അറിയിക്കുകയായിരുന്നു.

സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ഹാബേലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ദുബായ്‌ റാഷിദിയ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദുബായ്‌യിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു. ഇടുക്കി ബേതല്‍ ഹൗസില്‍ ആബേലാണ് പിതാവ്. മാതാവ് അനിമോള്‍. സഹോദരി അഭിരാമി.

Also Read: റഷ്യൻ സൈന്യത്തിന് നേരെ യുക്രെയ്‌ന്‍ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.