കോട്ടയം: എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഭരണഘടനയോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും, ആർക്ക് വോട്ട് ചെയ്യണം എന്നുള്ളത് നിങ്ങളുടെ അവകാശമാണെന്നും വോട്ട് ചെയ്യാതെ ഇരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കുടമാളൂർ പള്ളിയിൽ ദുഃഖവെള്ളി ആചരണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സീറോ മലബാർ സഭയുടെ അധ്യക്ഷന്‍റെ പ്രതികരണം.
വോട്ടവകാശം നാടിനോടുള്ള കടമയാണ് ഒരുപാട് ആളുകൾ വോട്ട് ചെയ്യാതെ വീട്ടിലിരിക്കുന്നുണ്ട്. അങ്ങനെ നമ്മൾ വീട്ടിലിരുന്നാൽ ഉത്തരാവാദിത്തം നിറവാക്കാരെ ഇരിക്കുന്നത് പോലാവും. നമ്മുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള കടമ നമ്മൾക്കാണെന്ന് എല്ലാവരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ വേദനജനകമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞിരുന്നു. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സമീപനം വേണമെന്ന് അദ്ദേഹം ആവഷ്യപ്പെട്ടു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ വിജയപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.