തൃശൂർ : പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25)യെ ആണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാമിന്‍റെ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയതായിരുന്നു യഹിയ.
എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് മരിച്ച മുഹമ്മദ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്‍റേണ്‍ഷിപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ തൃശൂർ അഗ്നിരക്ഷ സേന എത്തി തെരച്ചില്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ഇന്നലെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ 7.30ഓടെയാണ് സ്‌കൂബ ടീം ഉൾപ്പടെയുള്ളവർ ചേർന്ന് തെരച്ചില്‍ പുനരാരംഭിച്ചത്. കാണാതായതിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രി കെ രാജൻ, തൃശൂർ സിറ്റി എസിപി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
Also Read : പീച്ചി ഡാമിന്‍റെ റിസർവോയറില്‍ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി - Peechi Dam Reservoir Accident