കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തരാണ് ചടങ്ങുകളിൽ പങ്കാളികളായത്. പാഠപുസ്‌തകങ്ങളും ഗ്രന്ഥങ്ങളും ദേവി സന്നിധിയിൽ വച്ച് അക്ഷര ദേവിയുടെ അനുഗ്രഹത്തിനായി ഭക്തര്‍ പ്രാർഥിച്ചു.
വിശിഷ്‌ട താളിയോല ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുള്ള ഗ്രന്ഥമെഴുന്നള്ളിപ്പിന് ശേഷം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിൽ തയാറാക്കിയ പ്രത്യേക മണ്ഡപത്തിലാണ് പൂജവയ്‌പ്പ് ചടങ്ങ് നടന്നത്. 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ 13ന് പുലർച്ചെ 4 മുതലാണ് വിദ്യാരംഭം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവരാത്രിയിൽ ദുർഗാഷ്‌ടമി മുതൽ വിജയദശമി വരെയുള്ള അവസാനത്തെ 3 ദിനങ്ങൾക്കാണ് പ്രധാന്യം. ചടങ്ങുകൾക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ദേവസ്വം മാനേജർ കരുനാട്ടില്ലം കെഎൻ നാരായണൻ നമ്പൂതിരി, അസിസ്റ്റന്‍റ് മാനേജർ കെവി ശ്രീകുമാർ, ഊരാണ്മ യോഗം പ്രസിഡന്‍റ് കൈമുക്കില്ലം കെഎൻ. വാസുദേവൻ നമ്പൂതിരി, സെക്രട്ടറി കൈമുക്കില്ലം കെഎൻ നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗ്രന്ഥം എഴുന്നള്ളിപ്പ്.
Also Read: ഭക്തിനിര്‍ഭരം ക്ഷേത്രാങ്കണങ്ങള്‍; പൂജ ചടങ്ങുകൾക്ക് തുടക്കമായി