ETV Bharat / state

എം ശിവശങ്കറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു ; 10,000 കൊടുത്താൽ 1 ലക്ഷം ലഭിക്കുമെന്ന് പോസ്‌റ്റിട്ട് ഹാക്കർ - M SIVASANKAR FACEBOOK ACCOUNT HACKED - M SIVASANKAR FACEBOOK ACCOUNT HACKED

മുഖ്യമന്ത്രിയുടെ മുൻ പിഎ ആയിരുന്ന എം ശിവശങ്കറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്ന് രാവിലെ ഹാക്ക് ചെയ്‌തു. ശിവശങ്കർ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്.

M SIVASANKAR  FACEBOOK ACCOUNT HACKED  എം ശിവശങ്കർ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു  ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക്
Facebook post appeared in M Sivasankar hacked account (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 4:06 PM IST

തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ സ്റ്റാഫ്‌ അംഗവുമായിരുന്ന എം ശിവശങ്കറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. 10,000 കൊടുത്താൽ ഒരു ലക്ഷം ലഭിക്കുമെന്നുളള ലിങ്ക് ഉൾപ്പെടെ ഫേസ്ബുക്ക് പോസ്‌റ്റും ഹാക്കർ ഇട്ടു.

എന്നാൽ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും രാവിലെ മുതൽ നിരവധി പേർ സംഭവം വിളിച്ചു അറിയിക്കുന്നുണ്ടെന്നും ശിവശങ്കർ ഇടിവി ഭാരതിനോട്‌ പറഞ്ഞു. 10,000 രൂപ മൈക്ക് സാറാ എന്ന പേരിലുള്ള ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയച്ച് 45 മിനിറ്റിനകം 1,10,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയതിൻ്റെ ചിത്രം സഹിതമാണ് പോസ്റ്റ്‌.

അഞ്ഞൂറ് രൂപയുടെ പണക്കെട്ടുകൾ ഉൾപ്പെട്ട ചിത്രവുമുണ്ട്. ഇതു തട്ടിപ്പല്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും പോസ്റ്റിൽ പറയുന്നു. ഇന്ന് രാവിലെ 11:45 ന് ആണ് ചിത്രം പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്. പോസ്റ്റ്‌ കാണുന്നവർ റിപ്പോർട്ട് ചെയ്യണമെന്നും ശിവശങ്കർ അഭ്യർത്ഥിച്ചു. സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ല.

Also Read: കുറ്റിക്കാട്ടൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.