കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു. ചുരം ഇറങ്ങി വരുമ്പോഴായിരുന്നു ലോറി മറിഞ്ഞത്. ചുരം രണ്ടാം വളവിൽ ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
ലോറി മറിഞ്ഞതോടെ ലോറിയിലെ മരങ്ങൾ റോഡില്‍ തെറിച്ചുവീണ് ഗതാഗതം തടസപ്പെട്ടു. ഏറെനേരം ചുരത്തിൽ വൺവേ ആയാണ് വാഹനങ്ങൾ കടത്തിവിട്ടത്. തുടർന്ന് ജെസിബിയും ക്രെയിനും എത്തിച്ച് മരങ്ങൾ നീക്കി ലോറി ഉയർത്തി മാറ്റി.
കാലവർഷം ആരംഭിച്ചതോടെ ചുരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. ഇതുവഴിയെത്തുന്ന വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്.
Also Read: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം