കോട്ടയം: കെ മുരളീധരൻ്റെ പരാജയത്തെ ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നതെന്ന് പി സി വിഷ്‌ണുനാഥ്. അതു സംബന്ധിച്ച് ആഴത്തിലുള്ള വിശകലനവും പഠനവും കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുമെന്നും പി സി വിഷ്‌ണുനാഥ് പറഞ്ഞു. സംഘടനാ പരമായി ഈ കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും വിഷ്‌ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ വിജയത്തിന് ശേഷം ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയതായിരുന്നു പി സി വിഷ്‌ണുനാഥ്.
പാർട്ടി ആവശ്യപ്പെടുക്കുന്ന ഉത്തരവാദിത്തങ്ങളെല്ലാം മടി കൂടാതെ ഏറ്റെടുക്കുന്ന നേതാവാണ് മുരളീധരൻ. പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം പിൻവലിക്കണമെന്നാണ് ഞങ്ങളെല്ലാവരുടെയും അഭ്യർത്ഥനയെന്നും പി സി വിഷ്‌ണുനാഥ് പറഞ്ഞു.
ALSO READ: കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്ത്; പത്തനംതിട്ടയിലെ തോൽവി അപ്രതീക്ഷിതം: തോമസ് ഐസക്