ETV Bharat / state

വോട്ട് ചെയ്യാന്‍ നാട്ടിലേക്ക്; കോഴിക്കോട്ടെ 90 ശതമാനം പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി - pravasi voters of Kozhikode - PRAVASI VOTERS OF KOZHIKODE

ആകെയുള്ളത് 35,793 പ്രവാസി വോട്ടര്‍മാര്‍. ഇവരെത്തുന്നത് പ്രത്യേക 'വോട്ട് വിമാന'ത്തില്‍.

PRAVASI VOTERS OF KOZHIKODE  LOK SABHA ELECTION 2024  പ്രവാസി വോട്ടര്‍മാര്‍  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
pravasi voters from Kozhikode reached for polling
author img

By ETV Bharat Kerala Team

Published : Apr 25, 2024, 1:46 PM IST

വോട്ട് ചെയ്യാന്‍ നാട്ടിലേക്ക്

കോഴിക്കോട് : ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ള കോഴിക്കോട് ജില്ലയിൽ 90 ശതമാനത്തിനടുത്ത് വോട്ടർമാരും നാട്ടിലെത്തി. ആകെ 35,793 വോട്ടർമാരുള്ളതിൽ 29,300 പേരെ കെഎംസിസിയും ഇൻകാസും നാട്ടിലെത്തിച്ചു. അഞ്ചാമത്തെ വോട്ടുവിമാനം ഇന്ന് കരിപ്പൂരിൽ പറന്നിറങ്ങും.

യുഎയിൽ നിന്നും 120 വോട്ടർമാരുമായി വൈകുന്നേരം 4:30ന് എയർ അറേബ്യ വിമാനം എത്തിച്ചേരും. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരിൽ ഭൂരിഭാഗവും വടകരയിലെ വോട്ടർമാരാണ്. സൗദി അറേബ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഒരു ഡസനോളം 'വോട്ട് വിമാനങ്ങൾ' ക്രമീകരിച്ചിട്ടുണ്ട്. പലരും ഈദുൽ ഫിത്വർ അവധിക്ക് നാട്ടിലെത്തിയിട്ടുണ്ട്.

കെഎംസിസി വിഭാഗങ്ങളുടെയും അംഗങ്ങളുടെയും വിപുലമായ ശൃംഖല ഉപയോഗിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളിലേക്ക് സംഘടന എത്തി. കെഎംസിസിയുടെ ജിദ്ദ യൂണിറ്റിൽ മാത്രം 25,000 അംഗങ്ങളുണ്ട്. റിയാദിലെയും ധമാമിലെയും പോലുള്ള സൗദി അറേബ്യയിലെ മറ്റ് പ്രധാന യൂണിറ്റുകൾ ഒന്നിച്ചാൽ, വോട്ടർമാരുടെ എണ്ണം ഇനിയും കൂടും.

Also Read: കോഴിക്കോട് പോളിങ്ങ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളില്‍ മാറ്റം ; പുതിയവ അറിയാം - Alteration In Polling Station

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.