തൃശൂർ: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ണുത്തി മുക്കാട്ടുകര സെന്‍റി. ജോർജ് കോൺവെന്‍റ് എൽപി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യ രാധിക, ഭാര്യാമാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ടായിരുന്നു.
രാവിലെ ആറരയോടെ സ്‌കൂളിൽ എത്തിയ സുരേഷ് ഗോപി 7.15 ഓടെ വോട്ടുരേഖപ്പെടുത്തി. വിരൽ തുമ്പിലൂടെ താമരയെ തൊട്ടുണുർത്തി. തൃശൂരിലും കേരത്തിലും താമര വിരിയും എന്ന ആത്മവിശ്വാസമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തനിയ്ക്കു വേണ്ടി ആദ്യമായാണ് വോട്ടു ചെയ്യാനുള്ള അവസരം ലഭിച്ചത്.
ഒന്നാമത് വോട്ടു ചെയ്യാൻ ആഗ്രഹിച്ചെങ്കിലും മുതിർന്ന പൗരന്മാർ എത്തിയതിനാൽ അതിനു സാധിച്ചില്ല. പത്താമതായാണ് വോട്ട് ചെയ്‌തത്. കഴിഞ്ഞ പത്തുവർഷത്തെ എംപിമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ മാത്രം മതി വിജയിക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read:'കേരളത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും' ; സകുടുംബം വോട്ട് രേഖപ്പെടുത്തി ജി കൃഷ്‌ണകുമാർ