തൃശൂര്‍: വോട്ട് കുറെ ചെയ്‌തിട്ടുണ്ടെങ്കിലും തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് ആദ്യമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽ കുമാർ. തൃശൂർ മുറ്റിച്ചൂർ എഎൽപി സ്‌കൂളിലെ 29-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ടു ചെയ്‌തശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുനിൽ കുമാർ.
ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു.
പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ ചെറുതാക്കി കാണലാണെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്‍റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് തൃശൂരില്‍ മറുപടി കിട്ടുമെന്നും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പറഞ്ഞ സുനിൽകുമാർ തികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ALSO READ: 'കേരളത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും' ; സകുടുംബം വോട്ട് രേഖപ്പെടുത്തി ജി കൃഷ്‌ണകുമാർ