കോഴിക്കോട് : ജില്ലയില്‍ പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര. ആറ് മണി വരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
ടോക്കൺ നൽകുന്നതുമായി ബന്ധപ്പെട്ട് നാദാപുരത്തെ രണ്ട് ബൂത്തുകളിൽ തർക്കമുണ്ടായി. ഉച്ചവരെ പോളിങ്ങിലുണ്ടായ മെല്ലെപ്പോക്കാണ് പല പലയിടങ്ങളിലും വരി നീളാൻ കാരണമായത്. ഉച്ചവരെ കാത്ത് നിന്നിട്ടും വോട്ട് ചെയ്യാൻ കഴിയാതെ തിരിച്ചു പോയവരുമുണ്ട്.
Also Read : കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; ബൂത്തില്‍ സംഘര്‍ഷം - Chakkupallam Bogus Vote