ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് : പ്രചരണ പദ്ധതികൾക്ക് ആരംഭം കുറിച്ച് എൽഡിഎഫ് ; വൻ ജനപിന്തുണയെന്ന് ഇ പി ജയരാജൻ - എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം

പെൻഷൻ കുടിശിക തെരഞ്ഞെടുപ്പിന് മുൻപ് കൊടുക്കും. കേരളത്തിന്‍റെ സാമ്പത്തിക ശേഷിക്കനുസരിച്ച് പെൻഷൻ ഇനിയും വർധിപ്പിക്കുമെന്ന് ഇ പി ജയരാജൻ.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം  Lok Sabha election 2024  E P Jayarajan about LDF campaign
Lok Sabha election 2024: E P Jayarajan about LDF election campaign
author img

By ETV Bharat Kerala Team

Published : Mar 8, 2024, 11:11 PM IST

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വൻ ജനപിന്തുണയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ (Lok Sabha election 2024 LDF election campaign) പദ്ധതികൾക്ക് രൂപം കൊടുത്ത് എൽഡിഎഫ്. പ്രചരണ പരിപാടികളിൽ പാർട്ടിക്ക് ലഭിക്കുന്നത് വൻ ജനകീയ പിന്തുണയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (E P Jayarajan about LDF election campaign). മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന എൽ ഡി എഫ് യോഗത്തിൽ വിവിധ തലത്തിലുള്ള കമ്മിറ്റികൾക്ക് രൂപം കൊടുക്കാനും തീരുമാനമായി. വരും ദിവസങ്ങളിൽ പാർലമെന്‍റ് മണ്ഡലങ്ങളിൽ കൺവെൻഷൻ സംഘടിപ്പിക്കും.

മാർച്ച്‌ 20 ന് 140 അസംബ്ലി മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കും. മാർച്ച്‌ 25 ന് ലോക്കൽ കമ്മിറ്റികളും മാർച്ച്‌ 30 നകം ബൂത്ത്‌ അടിസ്ഥാനത്തിലും കമ്മിറ്റി രൂപീകരിക്കും. എൽഡിഎഫ് സ്ഥാനാർഥികൾ പ്രചരണം ആരംഭിച്ചുവെന്നും എല്ലാ മേഖലയിൽ നിന്നും വൻ സ്വീകാര്യതയാണ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇടത് സർക്കാറിന്‍റെ ജനസേവനപരമായ പ്രവർത്തനങ്ങളും പരിപാടികളും ഇടപെടലുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പാർട്ടിക്ക് അനുകൂലമായ ജനപിന്തുണ ലഭിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും നടത്തിയിട്ടുള്ള പരിപാടികൾ വലിയ പിന്തുണ നേടിക്കഴിഞ്ഞു. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാരമുണ്ടാക്കാൻ സർക്കാറിനായി.

കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിയിൽ കൂടുതൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് പാർട്ടിയിലേക്ക് ഒഴുകി വരുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാനാകുന്നത്. ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വർഗീയ ഫാസിസ്റ്റ് വിപത്താണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബിജെപി ജനാധിപത്യവും മതേതരത്വവും തകർത്ത് ഇന്ത്യൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കൈവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം പാർലമെന്‍റുകളിൽ ഇടതുപക്ഷത്തിന്‍റെ സ്വാധീന കുറവാണ്. ഇന്ത്യ മുന്നണി ശക്തമാകണമെങ്കിൽ മുന്നണിയിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കുടിശികയായുള്ള പെൻഷൻ തെരഞ്ഞെടുപ്പിന് മുൻപ് കൊടുക്കും. പെൻഷൻ കേരളത്തിന്‍റെ സാമ്പത്തിക ശേഷിക്കനുസരിച്ച് ഇനിയും വർധിപ്പിക്കും.

കോൺഗ്രസിനെതിരെ ഇ പി: കോൺഗ്രസ്‌ നേതാക്കളും മക്കളും കൊഴിഞ്ഞു പോകുന്നു. ഇതിന് കാരണം രാഷ്ട്രീയ നയസമീപനമാണ്. ബി ജെ പിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. സ്ഥാനാർഥികളിൽ പോലും തീരുമാനമായില്ല. രാജസ്ഥാനിൽ നിന്ന് ബി ജെ പിക്ക് എം പി യെ അയക്കാൻ വേണ്ടിയാണ് കെ സി വേണുഗോപാൽ ആലപ്പുഴയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥിന്‍റെ മരണത്തിൽ ഇ പി ജയരാജന്‍റെ പ്രതികരണം: പൂക്കോട് സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി അല്ലെന്നും പോലീസ് ആണെന്നും ഇ പി ജയരാജൻ പറഞ്ഞു. കുറ്റം ചെയ്‌തവരിൽ എല്ലാവരും ഉണ്ടെന്നും ഒരു സംഘടനയിൽ മാത്രം കെട്ടിവെക്കണ്ടയെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഭവം നടന്നാൽ ജനപ്രതിനിധി കാര്യം അന്വേഷിക്കാൻ പോകും. അത്‌ മാത്രമാണ് സംഭവിച്ചതെന്നും ഇ പി കൂട്ടിച്ചേർത്തു.

Also read: ഗവർണറുടെ ചായസത്‌കാരം : മുഖ്യമന്ത്രി പങ്കെടുത്തത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്ന് ഇപി ജയരാജൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.