ETV Bharat / state

കോഴിക്കോട് ലിങ്ക് റോഡിലെ വയോധികൻ്റെ കൊലപാതകം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ - LINK ROAD MURDER ACCUSED ARRESTED

കഴിഞ്ഞ മാസം ജൂലൈ 29 ന് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൽ എംസിസി ബാങ്ക് ജങ്ഷന് സമീപത്തുള്ള കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിലായത്.

KOZHIKODE MURDER CASE  LINK ROAD MURDER CASE  കോഴിക്കോട് ലിങ്ക് റോഡ് കൊലപാതകം  KOZHIKODE CRIME NEWS
Thoufeeq (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:08 PM IST

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ഡാർജിലിങ് സ്വദേശിയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ വർദമാൻ ജില്ലക്കാരനായ തൗഫീഖ് എന്ന ശങ്കറിനെയാണ് പൊലീസ് മാഹിയിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം ജൂലൈ 29 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.

റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൽ എംസിസി ബാങ്ക് ജങ്ഷന് സമീപത്തുള്ള കടവരാന്തയിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിൻകഴുത്തിനും ചെവിക്കുടയിലും മൂർച്ചയുള്ള ആയുധം കൊണ്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിരുന്നില്ല.

ഫോട്ടോ സഹിതം നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ഡാർജിലിങ് സ്വദേശി ആഷിഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തൗഫീഖിനെ കുറിച്ചറിയുന്നത്. മാഹിയിൽ നിന്ന് തൗഫീഖ് സ്ഥിരമായി മദ്യം കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് വിൽപന നടത്താറുണ്ടായിരുന്നു. അങ്ങനെ കൊണ്ടുവന്ന മദ്യം എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകം; സഹ തടവുകാരന്‍ കസ്‌റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.