ETV Bharat / state

ഡ്രൈവിങ് ടെസ്‌റ്റ് നിജപ്പെടുത്തൽ : പ്രതിഷേധം കടുത്തതോടെ നിലപാട് മയപ്പെടുത്തി മന്ത്രി, തത്‌കാലം പഴയപടി തുടരാൻ തീരുമാനം

വ്യാപക പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള നിർദേശം നടപ്പായില്ല. ഇന്നെത്തിയ മുഴുവൻ അപേക്ഷകരുടെയും ടെസ്‌റ്റ് നടത്തി.

ഡ്രൈവിങ് ടെസ്റ്റ്  Motor Vehicle Department  KB Ganesh Kumar  Driving Test  ഗതാഗത വകുപ്പ്
Limit in Number of Driving Tests Revoked
author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:17 PM IST

ഡ്രൈവിങ് ടെസ്‌റ്റ് നിജപ്പെടുത്തലില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം : മോട്ടോർ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള നിർദേശം ഗതാഗത മന്ത്രി മയപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്‌റ്റുകള്‍ സാധാരണ നിലയിലായി. ഡ്രൈവിങ് ടെസ്‌റ്റിനായി ഇന്ന് സ്ലോട്ട് ബുക്ക് ചെയ്‌ത മുഴുവൻ അപേക്ഷകർക്കും ടെസ്‌റ്റ് നടത്താൻ എല്ലാ ജില്ലയിലെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ പ്രതിഷേധം അവസാനിപ്പിച്ചത് (Limit in Number of Driving Tests).

തുടർന്ന് ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രങ്ങളിൽ ഇന്ന് എത്തിയ മുഴുവൻ അപേക്ഷകരുടെയും ടെസ്‌റ്റ് നടത്തി. എന്നാൽ പ്രശ്‌നത്തിന് ഇന്ന് താത്‌കാലിക പരിഹാരമായെങ്കിലും എന്താണ് ശാശ്വത പരിഹാരമെന്നതിൽ വ്യക്തതയില്ല. തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ അപേക്ഷകരെ അണിനിരത്തി പ്രതിഷേധം നടത്തിയിരുന്നു.

140 ഓളം അപേക്ഷകരാണ് ഇവിടെ ടെസ്‌റ്റിനായി എത്തിയത്. ആദ്യം 50 പേർക്ക് മാത്രമേ ടെസ്‌റ്റ് നടത്തൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് മുഴുവൻ പേർക്കും നടത്തണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ ടെസ്‌റ്റ് ബഹിഷ്‌കരിച്ചു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ പ്രതിഷേധം നടന്നിരുന്നു.

വിദേശത്ത് പോകുന്നതിന് മുന്നോടിയായി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വന്നവർ ഉൾപ്പടെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഏറെ നേരം കൊടുംചൂടിൽ കാത്തുനിന്ന അപേക്ഷക കുഴഞ്ഞുവീണ സാഹചര്യം വരെയുണ്ടായി. തുടർന്ന് ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രി നിർദേശം മയപ്പെടുത്തിയതോടെയാണ് കേന്ദ്രങ്ങളിൽ എത്തിയ മുഴുവൻ അപേക്ഷകർക്കും ടെസ്‌റ്റ് നടത്താൻ ആരംഭിച്ചത്.

Also Read: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം : ബഹിഷ്‌കരണ സമരവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍

ആർടിഒ, ജോയിന്‍റ് ആർടിഒ എന്നിവരുമായി ഗതാഗത മന്ത്രി ഇന്നലെ (06-03-2024) ഓൺലൈനായി നടത്തിയ യോഗത്തിലാണ് പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള നിർദേശം നൽകിയത്. ഇന്ന് മുതൽ പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റ് 50 ആയി നിജപ്പെടുത്താനായിരുന്നു നിർദേശം. സാധാരണ ദിവസം 100 മുതൽ 180 പേർക്കാണ് ടെസ്‌റ്റ് നടത്തുന്നത്. ഗതാഗത മന്ത്രിയുടെ നിർദേശം എങ്ങനെ നടപ്പാക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഉദ്യോഗസ്ഥരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.