ETV Bharat / state

'തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിടിച്ചു നിൽക്കാൻ നടത്തുന്ന തരംതാണ കളി': ലിജിൻ ലാല്‍ - Ligin lal about cpm cpm kerala congress m fight

ബിജെപിയും തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഡീൽ നടത്തുന്നുവെന്ന് എ വി റസലിൻ്റെ ആരോപണത്തിന് മറുപടി നല്‍കി ലിജിൻ ലാൽ. കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾ മറയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ലിജിന്‍ പറഞ്ഞു.

ലിജിൻ ലാൽ  സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മില്‍ അടി  ബിജെപി  LIGIN LAL ABOUT CPM ELECTION FAILURE
Ligin Lal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 8:30 AM IST

Updated : Jun 9, 2024, 9:14 AM IST

ലിജിൻ ലാൽ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം: സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾ വഴിതിരിച്ച് വിടാൻ ബിജെപിയെ പഴിചാരുന്ന തരംതാഴ്ന്ന രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ. തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ബിജെപി ഡീൽ നടത്തുന്നുവെന്ന് എ വി റസലിൻ്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ലിജിൻ ലാൽ. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടി നടത്തുന്ന തരംതാണ കളി മാത്രമാണിതെന്നും ലിജിൻ ലാൽ പറഞ്ഞു.

കേരളത്തിൽ മുഴുവൻ എല്‍ഡിഎഫ് പരാജയപ്പെട്ടത് ഡീൽ കൊണ്ടാണോ എന്നും ലിജിൻ ചോദിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ മണ്ഡലത്തിൽ യുഡിഎഫിന് വോട്ട് കൂടിയതെങ്ങനെയെന്ന് സിപിഎം പറയണമെന്നും ബിജെപി ഈ ഇലക്ഷനിൽ വൻ മുന്നേറ്റമാണു ഉണ്ടാക്കിയതെന്നും ലിജിൻ ലാൽ കൂട്ടിച്ചേര്‍ത്തു.

Also Read: നിയമസഭ സമ്മേളനം ജൂൺ 10 മുതൽ; 13ന് ലോക കേരള സഭയ്‌ക്ക് തുടക്കം

Last Updated : Jun 9, 2024, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.