ETV Bharat / state

ലൈഫ് പദ്ധതിയിൽ പേര് ഉണ്ടെന്നുപറഞ്ഞു പറ്റിച്ചു; ഉദ്യോഗസ്ഥന്‍റെ വാക്കു കേട്ട് വീട് പൊളിച്ച കുടുംബം പെരുവഴിയിൽ - Life Mission Issue Kasaragod

author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:00 PM IST

ആകെയുള്ള വീട് പൊളിച്ചു, താമസം ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി കൂരയിൽ. അടുക്കത്ത്ബയൽ കോട്ട വളപ്പിലെ മിത്രനും ഭാര്യ സാവിത്രിയും മക്കളുമാണ് ഉദ്യോഗസ്ഥരുടെ പിഴവ് കാരണം പെരുവഴിയിലായത്

FAMILY LOST HOME KASARAGOD  LIFE MISSION PROJECT  FAMILY TRAGIC STORY  FAMILY SEEKS JUSTICE
LIFE MISSION ISSUE
ഉദ്യോഗസ്ഥരുടെ പിഴവ് മൂലം പെരുവഴിയിലായി കുടുംബം

കാസർകോട്: വാസയോഗ്യമല്ലെങ്കിലും മറ്റു മാർഗമില്ലാത്തതിനാൽ മൺ കട്ട കൊണ്ട് നിർമിച്ച വീട്ടിൽ താമസിച്ച് വരികയായിരുന്നു സാവിത്രിയും കുടുംബവം. 2017 ൽ ലൈഫ് പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട് ഓരോ ദിവസവും തള്ളി നീക്കി. പഞ്ചായത്തുമായി ബന്ധപ്പെട്ടു രേഖകൾ ഹാജരാക്കി.

മൊഗ്രാൽ - പുത്തൂർ പഞ്ചായത്തിൽ നിന്നും വിഇഒ എത്തി പരിശോധന നടത്തി. പഴയ വീട് പൊളിച്ചു മാറ്റാനുള്ള നിർദേശവും നൽകി. ഇതിനിടയിലാണ് പഞ്ചായത്തിൽ നിന്നും അറിയിപ്പ് വന്നത്. ലൈഫ് പദ്ധതി ലിസ്റ്റിൽ നിങ്ങൾ അല്ല. ഉൾപ്പെട്ടത് മറ്റൊരു കുടുംബം ആണെന്നും അറിയിച്ചു.

ഉദ്യോഗസ്ഥരുടെ പിഴവ് കാരണം പെരുവഴിയിൽ ആയിരിക്കുകയാണ് അടുക്കത്ത്ബയൽ കോട്ട വളപ്പിലെ മിത്രനും ഭാര്യ സാവിത്രിയും മക്കളും. ആകെയുള്ള വീട് പൊളിച്ച് മാറ്റിയതോടെ ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി കൂരയിലാണ് താമസം. ഒരു ശുചിമുറി പോലും ഇവർക്കില്ല. ആഹാരം പാകം ചെയ്യുന്നത് മുറ്റത്താണ്.

നിരവധി തവണ മൊഗ്രാൽ - പുത്തൂർ പഞ്ചായത്ത് അധികൃതരെ കണ്ടിട്ടും നടപടി ഇല്ല. ഒടുവിൽ കളക്‌ടറെ കണ്ട് പരാതി പറഞ്ഞിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്ന് കുടുംബം പറയുന്നു. 32 വയസുള്ള ഇവരുടെ മൂത്ത മകൻ മനസിക വെല്ലുവിളി നേരിടുന്ന ആളാണ്. ഇളയ മകൻ ബുദ്ധിമാന്ദ്യം നേരിടുന്നവനും. ഒപ്പം അരയ്‌ക്ക് താഴെ ചനശേഷിയുമില്ല.

ഇവരെ പരിചരിക്കാൻ പോലും മിത്രനും സാവിത്രിക്കും സാധിക്കാത്ത സ്ഥിതിയാണ്. മിത്രനും ശരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. ഇതിനിടെയാണ് ഉദ്യോഗസ്ഥന്‍റെ വീഴ്‌ച കാരണം ഇങ്ങനെ ഒരു അവസ്ഥ. വീട് നിർമാണത്തിനായി വെള്ളം ലഭ്യമാക്കാൻ മകൾ പേഴ്‌സണൽ ലോൺ എടുത്തു നൽകി കുഴൽ കിണർ നിർമ്മിച്ചു. അതും ബാധ്യതയായി മാറി.

വീട്ടിലേക്ക് എത്തണമെങ്കിൽ ഒരു വഴിയും ഇല്ല. ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഈ കുടുംബം. ഇപ്പോൾ നിൽക്കുന്ന വീടിനു അടച്ചുറപ്പില്ലാത്തതിനാൽ പാമ്പും പഴുതാരയും നിത്യ സന്ദർശകർ ആണ്. ഭാഗ്യം കൊണ്ടാണ് കടിക്കാത്തതെന്ന് സാവിത്രി പറയുന്നു.

ഇനി കാലവർഷം കൂടി എത്തിയാൽ വെള്ളം കുത്തിയൊലിച്ച് ഇവരുടെ കൂരയിലേക്ക് കയറും. വെള്ളം കയറിയാൽ ചിലപ്പോൾ ഈ കൂരയും ഇല്ലാതാകുമെന്ന് സാവിത്രി നിറകണ്ണുകളോടെ പറയുന്നു. പഞ്ചായത്തിനും, വനിതാ കമ്മീഷനും, മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.