ETV Bharat / state

മൂന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു - 2 COW DIED IN TIGER ATTACK - 2 COW DIED IN TIGER ATTACK

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. രണ്ട് പശുക്കള്‍ ചത്തു. പുലികളെ കൂടുവച്ച് പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തം.

TIGER ATTACKS IN MUNNAR  TWO COW DIED  മൂന്നാറില്‍ പുലി പശുവിനെ കൊന്നു  WILD ANIMALS ATTACKS IN KERALA
മൂന്നാര്‍ നിവാസികള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 3:17 PM IST

പുലിയെ പിടികൂടി മാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ (ETV Bharat)

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലകളില്‍ പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് തുടര്‍ക്കഥ. മൂന്നാര്‍ പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. വലിയ ജനരോഷമാണ് പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുല്ലുമേയാന്‍ വിട്ടിരുന്ന പശുക്കള്‍ തിരിച്ച് വന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. പ്രദേശവാസിയായ മേശമ്മാളിന്‍റെ രണ്ട് പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരകളായത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം നൂറിലധികം പശുക്കളെ പുലി ഇവിടെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പുലികളുടെ സാന്നിധ്യം പ്രദേശത്തുള്ളതായും ആളുകള്‍ പറയുന്നു. അധിക വരുമാനത്തിനായി പശുക്കളെ വളര്‍ത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇതിലൂടെ ഉണ്ടായിട്ടുള്ളത് വലിയ നഷ്‌ടമാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന പുലികളെ കൂടുവച്ച് പിടികൂടി മാറ്റണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ALSO READ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ; മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.