കോഴിക്കോട് : 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്‌റ്റിൽ. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്‌റ്റ് ചെയ്‌ത്. ഹൈദരാബാദ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഉനൈസിന്‍റെ അറസ്‌റ്റ്.
ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌ത്. ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍ നിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് അഹമ്മദ് ഉനൈസിലേക്ക് അന്വേഷണം നീണ്ടത്.
ഞായറാഴ്‌ച രാവിലെയാണ് അഹമ്മദ് ഉനൈസിനെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്തത്. 47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഹൈദരാബാദിൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്‌റ്റ്. ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് ഉനൈസ് കൊടുവള്ളി നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചത്.
Also Read : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടി: ഒരാള്‍ അറസ്‌റ്റില്‍ - Fraud By Pawning Fake Gold