ETV Bharat / state

ഇപി പുസ്‌തക വിവാദം: തുടരന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ - EP AUTOBIOGRAPHY CONTROVERSY

വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ ഇപി നിലപാട് വ്യക്‌തമാക്കിയിരുന്നു. ജയരാജൻ പറഞ്ഞ കാര്യം പാർട്ടി അംഗീകരിക്കുകയാണ് ചെയ്‌തിട്ടുള്ളതെന്ന് ടിപി രാമകൃഷ്‌ണൻ.

TP RAMAKRISHNAN  EP JAYARAJAN  ഇപി ആത്മകഥ വിവാദം  DC BOOKS
TP RAMAKRISHNAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 5:13 PM IST

കോട്ടയം : ഇപിയുടെ പേരിലുള്ള പുസ്‌തക വിവാദത്തിൽ തുടരന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. 'വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ ഇപി നിലപാട് വ്യക്‌തമാക്കിയിരുന്നു. ജയരാജൻ പറഞ്ഞ കാര്യം പാർട്ടി അംഗീകരിക്കുകയാണ് ചെയ്‌തിട്ടുള്ളത്. അതുകൊണ്ടാണ് പാർട്ടി, അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ പാർട്ടി അന്വേഷിക്കേണ്ടതിൻ്റെ ആവശ്യമുള്ളൂ. പൊലീസ് അന്വേഷണം നടത്തി ആവശ്യമായിട്ടുള്ള നിലപാട് സ്വീകരിക്കണം. അദ്ദേഹം എഴുതിയ കാര്യമല്ല പുറത്ത് വന്നിരിക്കുന്നത്. ഒരു ഏജൻസിയേയും അത് ഏൽപ്പിച്ചിട്ടില്ല. ആത്മകഥ എഴുതിയിട്ട് അത് ഏതെങ്കിലും ഏജൻസിയെ ഏർപ്പിച്ചിട്ടുണ്ടോയെന്നുള്ളത് എനിക്ക് പറയാൻ കഴിയില്ല.

ടിപി രാമകൃഷ്‌ണൻ മാധ്യമങ്ങളോട്. (ETV bahrat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അത് പറയാനുള്ളത് ജയരാജനാണ്. ഡിസി ബുക്‌സ് ജീവനക്കാർക്കെതിരെയെടുത്ത നടപടി സ്വാഗതാർഹമാണ്. ഡിസി ബുക്‌സിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് പുസ്‌തകത്തിൻ്റെ കാര്യത്തിൽ നടന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എൽഡിഎഫിന് കിട്ടിയിട്ടില്ല'യെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് ചൂടിനിടെയാണ് സിപിഎമ്മിന് തിരിച്ചടിയായി ഇപി ജയരാജന്‍റെ ആത്മകഥയിലെ പരാമര്‍ശം പുറത്ത് വരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് അടക്കമുള്ള കാര്യങ്ങളായിരുന്നു ഇപിയുടെ 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന ആത്മകഥയില്‍ പറഞ്ഞത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പുസ്‌തകത്തില്‍ കടുത്ത വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു.

പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകളെല്ലാം തിരുത്തണമെന്നും പുസ്‌തകത്തില്‍ പറഞ്ഞു. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതെന്നും പ്രകാശ്‌ ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറഞ്ഞിരുന്നു.

പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി സരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സരിനെ സ്ഥാനാര്‍ഥി ആക്കിയതിലും ഇപി അതൃപ്‌തി അറിയിക്കുകയുണ്ടായി. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും എന്നാല്‍ വിഎസ്‌ അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പുസ്‌തകത്തില്‍ ഇപി പരാമർശിച്ചിരുന്നു.

Also Read: 'തന്നെ വിജയിപ്പിച്ചത് മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍, എസ്‌ഡിപിഐ ബന്ധമെന്നത് പരിഹാസ്യം': രാഹുല്‍ മാങ്കൂട്ടത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.