തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച മണ്ഡല പര്യടനവുമായി തിരക്കോടു തിരക്കിലാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പന്ന്യന്‍ രവീന്ദ്രന്‍. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേമം നിയോജക മണ്ഡലത്തിലായിരുന്നു ഇന്ന് പന്ന്യന്‍ രവീന്ദ്രന്‍റെ പര്യടനം.
ഇടിവി ഭാരത് വാര്‍ത്താസംഘം എത്തുമ്പോള്‍ കരമന തെലുങ്ക് ചെട്ടിത്തെരുവില്‍ നിന്ന് ഉച്ചയ്ക്കു ശേഷം പര്യടനം ആരംഭിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി. മേല്‍നോട്ടവുമായി മന്ത്രി ശിവന്‍കുട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ചെറിയൊരു ഉദ്ഘാടന യോഗം കഴിഞ്ഞ് പ്രവര്‍ത്തകരുടെ സ്വീകരണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ നിര. സമയം വൈകിയെന്നു കാണിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയോടു തിരക്കു കൂട്ടുന്നതിനിടെ അദ്ദേഹം ഇടിവി ഭാരതുമായി സംസാരിച്ചു.
- രണ്ടാം ഘട്ടത്തിന്‍റെ ആവേശകരമായ ഈ സന്ദര്‍ഭത്തില്‍ എന്തു തോന്നുന്നു?
വലിയ ആവേശം. ജനങ്ങള്‍ ഒരുമിച്ച് എല്‍ഡിഎഫിനെ ഏറ്റെടുത്തിരിക്കുന്നു. നല്ല ആത്മ വിശ്വാസമുണ്ട്.
- പൊതുവേ രവിയേട്ടന്‍ എന്ന് വിളിക്കുന്ന താങ്കളിപ്പോള്‍ മണ്ഡലത്തിലെ എല്ലാവരുടേയും രവിയേട്ടനായോ?
ജനങ്ങളുമായി വല്ലാത്ത സ്‌നേഹബന്ധമായി. മാത്രമല്ല, മുന്നണി എന്ന നിലയില്‍ പുറത്ത് വലിയ ജനം ഞങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
- ഇത്രയും ദിവസത്തെ പ്രവര്‍ത്തനത്തില്‍ നിന്ന് ആരൊക്കെ തമ്മിലാണ് പ്രധാന മത്സരം?
ഇവിടെ മത്സരത്തില്‍ എല്‍ഡിഎഫാണ് മുന്നില്‍. മത്സരം പ്രധാനമായും എല്‍ഡിഎഫും യുഡിഫും തമ്മിലാണ്. ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം ഈ മണ്ഡലത്തിലില്ല. ഇവിടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് യുഡിഎഫ് പറയുന്നത് അവരുടെ മറ്റൊരു തന്ത്രമാണ്. പക്ഷേ അതിവിടെ ചിലവകാന്‍ പോകുന്നില്ല.
- ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപണം ഉയരുന്നുണ്ടല്ലോ?
അത് ചര്‍ച്ചയാക്കാന്‍ ഞാനില്ല
- വിജയ പ്രതീക്ഷകള്‍?
വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കും.
Also Read: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിങ്ങുമായി പന്ന്യന്‍; ഇതുവരെ സമാഹരിച്ചത് 10 ലക്ഷത്തോളം