ETV Bharat / state

കേസുകൾ കൂട്ടത്തോടെ മാറ്റുന്നതിനുള്ള ഹൈക്കോടതി വിജ്ഞാപനം; കൊല്ലം ജില്ല കോടതിയില്‍ പ്രതിഷേധം - PROTEST OF LAWYERS IN KOLLAM - PROTEST OF LAWYERS IN KOLLAM

കൊല്ലം ജില്ല കോടതിയിലെ കേസുകള്‍ ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര കോടതികളിലേക്ക് മാറ്റുന്നതിനുള ഹൈക്കോടതി വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍.

KOLLAM NEWS  KOLLAM DISTRICT COURT  ADVOCATES PROTESTING  COURT NEWS
Lawyers are protesting District court Kollam (ETV BharatKOLLAM DISTRICT COURT ADVOCATES PROTESTING അഭിഭാഷക സമരം ISSUE OF LAWYERS)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 9:24 AM IST

കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകര്‍ (ETV Bharat)

കൊല്ലം: ജില്ലാ കോടതിയിലെ കേസുകൾ കൂട്ടത്തോടെ മാറ്റുന്നതിൽ പ്രതിഷേധിച്ച് കോടതി ബഹിഷ്‌കരണം തുടരാൻ ഉറച്ച് അഭിഭാഷകർ. ജില്ല ജഡ്‌ജിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സമവായ ചർച്ചയിലും പരിഹാരമാക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകരുടെ തീരുമാനം. കൊല്ലം ജില്ലാ കോടതിയുടെ അധികാരപരിധിയിൽ പെടുന്ന കേസുകൾ, ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര കോടതികളിലേക്ക് മാറ്റുന്നതിനുള ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിരുന്നു.

അതോടെയാണ് കോടതി ബഹിഷ്‌കരണവുമായി അഭിഭാഷകർ രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി 2000 അഭിഭാഷകർ പ്രാക്‌ടീസ് ചെയ്യുന്ന കൊല്ലത്തുനിന്നും 5000ത്തോളം കേസുകള്‍, 30 അഭിഭാഷകർ മാത്രം പ്രാക്‌ടീസ് ചെയ്യുന്ന ചവറ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് ജില്ല കോടതിയിലെ അഭിഭാഷകർക്കടക്കം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കൊല്ലം ബാർ കൗൺസിലിന്‍റെ നേതൃത്വത്തിൽ അഭിഭാഷകർ ബഹിഷ്‌കരണ സമരം ആഹ്വാനം ചെയ്‌തത്.

സമരത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് ജില്ല ജഡ്‌ജിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച യോഗം വിളിച്ചെങ്കിലും, ഹൈക്കോടതി വിജ്ഞാപനം പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്മാറാനില്ലെന്ന് അഭിഭാഷക സംഘടനഭാരവാഹികൾ ഉറപ്പിച്ചു പറഞ്ഞു. ബഹിഷ്‌കരണം അടക്കമുള്ള സമരത്തിന്‍റെ വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ജില്ല ജഡ്‌ജി യോഗത്തിൽ അറിയിച്ചതായും അഭിഭാഷകര്‍ പറഞ്ഞു. അഭിഭാഷകരുമായി കൂടിയാലോചിക്കാതെയുള്ള കോടതി മാറ്റത്തിലാണ് സംഘടനയുടെ ശക്തമായ പ്രതിഷേധം.

ALSO READ: 'നാട്ടിലൊരു പ്രാഥമികാരോഗ്യ കേന്ദ്രം വേണം, പക്ഷേ സ്ഥലമില്ല'; സ്വന്തം വീട് വിട്ട് നൽകി എല്ലാവരെയും ഞെട്ടിച്ച് പുനത്തിൽ രമേശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.