ETV Bharat / state

വിവാഹമോചന കേസുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചു; അഭിഭാഷകര്‍ അറസ്റ്റില്‍ - Lawyers Arrested for Rape Case - LAWYERS ARRESTED FOR RAPE CASE

വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍.

LAWYERS OF THALASSERY BAR  RAPE CASE THALASSERY  LAWYERS ARRESTED IN CASE OF RAPE  പീഡിന കേസ്‌ അഭിഭാഷകര്‍ അറസ്റ്റില്‍
LAWYERS ARRESTED FOR RAPE CASE (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 7, 2024, 3:20 PM IST

കോഴിക്കോട്: വിവാഹമോചന കേസുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഭിഭാഷകരായ എംജെ ജോണ്‍സണ്‍, കെകെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിയുടെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്‌തു. എന്നാല്‍ പരാതിക്കാരി നല്‍കിയ അപ്പീലില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.

ശേഷം പ്രതികള്‍ ഒളിവില്‍ പോയതോടെ അറസ്റ്റ് വൈകുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതികള്‍ തലശ്ശേരി എഎസ്‌പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ് ഇരുവരും.

ALSO READ: ഐസിയു പീഡനക്കേസ് : ഡോ. കെ വി പ്രീതിക്കെതിരെ പുനരന്വേഷണം വേണണമന്ന ആവശ്യവുമായി അതിജീവിത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.