ETV Bharat / state

തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം - Heavy rain in Idukki - HEAVY RAIN IN IDUKKI

മൂലമറ്റം അശോക ജങ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

THODUPUZHA Puliyanmala HIGHWAY  LANDSLIDES ON IDUKKI  ഇടുക്കിയിൽ കനത്ത മഴ  മണ്ണിടിച്ചിൽ ഗതാഗത തടസം
Idukki Landslides (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 7:01 AM IST

അശോക ജങ്ഷൻ മുതൽ ചെറുതോണി വരെ യാത്ര ചെയ്യരുതെന്ന് ജില്ല കലക്‌ടർ (ETV Bharat)

ഇടുക്കി : തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷം. തൊടുപുഴ-പുലിയൻമല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ല കലക്‌ടർ അറിയിച്ചു. ഇതുവഴി എത്തുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.

അശോക ജങ്ഷൻ മുതൽ ചെറുതോണി വരെ യാത്ര ചെയ്യരുതെന്ന് ജില്ല കലക്‌ടർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കഴിഞ്ഞ ദിവസം കലക്‌ടർ ഉത്തരവിറക്കിയിരുന്നു. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയിലാകെ രാത്രി യാത്രയ്‌ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്‌ടർ അറിയിച്ചു.

ഇതിനിടെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും മരം വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. തൊടുപുഴ-ഇടുക്കി റോഡിൽ കരിപ്പാലങ്ങാട് കാറിന് മുകളിലേക്ക് മരം വീണു. നിലവിൽ ഈ റോഡിൽ ഗതാഗത തടസം നേരിടുന്നുണ്ട്. മരം മുറിച്ചു നീക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പൂച്ചപ്ര ഉരുൾ പൊട്ടി; നാശനഷ്‌ടങ്ങളില്ല

ഇടുക്കി കുളമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിപ്പലങ്ങാട് ഷാപ്പ് ഭാഗത്ത് ഉരുൾപൊട്ടി. തൊടുപുഴ-പുളിയൻമല റോഡിലൂടെ പോയ കാറിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി. നിലവിൽ ഈ റോഡ് ബ്ലോക്കാണ്. കുളമാവ് ഗ്രീൻ ബർഗ് ഭാഗത്ത് മരവും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്, ആളപായമില്ല.

ALSO READ: കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ച് കളക്‌ടർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.