വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോട്ടം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പൂര്‍ത്തീകരിക്കും. മന്ത്രി വി അബ്‌ദുറഹ്‌മാനാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാറില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കൂടുതലും തിരിച്ചറിയത്ത വിധമാണുള്ളത്. തിരിച്ചറിയാന്‍ കഴിയുന്നത്, തിരിച്ചറിഞ്ഞ ശേഷം വയനാട് ജില്ല ഭരണ കൂടത്തിന്‍റെ അനുമതിയോടെ മത്രമേ മറ്റുകയൊള്ളു. സാധ്യമായ എല്ലാ സംവിധാനങ്ങളും നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോകടര്‍മാരേയും മറ്റു ജീവനക്കാരേയും എത്തിച്ചിട്ടുണ്ട്. ഫ്രീസറുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയണ്. സര്‍ക്കര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കൊണ്ടിരിക്കുകയണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒഴുകിയെത്തിയ മഹാദുരന്തം; വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 125 ആയി - Landslide In Wayanad - LANDSLIDE IN WAYANAD
Published : Jul 30, 2024, 8:47 AM IST
|Updated : Jul 30, 2024, 9:54 PM IST
വയനാട്: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 125 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഏഴുപേര്‍ കുട്ടികളാണ്. ഇതില്‍ 42 പേരെ തിരിച്ചറിഞ്ഞു. ചാലിയാറില്‍ ഒഴികിയെത്തിയ 48 മൃതദേഹങ്ങള്‍ നിലമ്പൂരിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തില്‍ ഇരയായ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയി. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്‌ടങ്ങളുണ്ട്. ഉരുൾപൊട്ടലിൽ നിരവധി മേഖലകള്‍ ഒറ്റപ്പെട്ടതായി വിവരം. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലയിലെ ജനങ്ങളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടത്. മേഖലയിലേക്കുള്ള പാലവും റോഡുകളും ഒലിച്ചുപോയതോടെ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
LIVE FEED
ചാലിയാറില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ നിലമ്പൂരില്‍ പോസ്‌റ്റ്‌മോട്ടം ചെയ്യും
- 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 18 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
- വയനാട്ടിലേക്ക് അനാവശ്യമായി ആരും എത്തരുതെന്ന് നിര്‍ദേശം
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിലേക്ക് അനാവശ്യമായി ആരും എത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
- സിഎംആര്‍ഡിഎഫിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥന
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ഏവരും മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും അഭ്യര്‍ഥന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും മുഖ്യമന്ത്രി വ്യക്തമാക്കി.
- ഒരു മരണം കൂടി സ്ഥിരീകരിച്ചു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 108 ആയി.
- വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും
മേഖലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
- ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം
പൊതുജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
- താത്കാലിക ആശുപത്രികള്‍ സജ്ജം
ദുരന്ത ബാധിത മേഖലയില്‍ താത്കാലിക ആശുപത്രികള്‍ സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി. അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാൻ നിര്‍ദേശം. കനിവ് 108 ആംബുലൻസുകള്‍ മേഖലയില്‍ കൂടുതല്‍ എത്തിക്കും. മലയോര പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ സജ്ജീകരിക്കും.
- തെരച്ചിലിന് ഡോഗ് സ്ക്വാഡ്
മണ്ണിനടിയിലുള്ള മൃതദേഹം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായകളെ ഉപയോഗിക്കും.
- 3069 പേരെ ക്യാമ്പുകളിലേക്ക് മാറ്റി
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 3069 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
- പരമാവധി പേരെ രക്ഷപ്പെടുത്താൻ ശ്രമം
ദുരന്തത്തില്‍പ്പെട്ടവരില്‍ പരമാവധി പേരെയും രക്ഷപ്പെടുത്തി ആവശ്യമായ ചികിത്സ നല്‍കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി.
- സാധ്യമായതെല്ലാം ചെയ്യും
വയനാട്ടിലെ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവര്‍ സഹായം വാഗ്‌ദാനം ചെയ്‌തു.
- മരണ സംഖ്യ നൂറ് കടന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 107 മരണങ്ങള്‍. മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളില്‍.
- കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലയകളിലൂടെയുള്ള യാത്രകള്‍ക്ക് നിരോധനം. താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
- രണ്ട് ജില്ലകളില്‍ നാളെ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എച്ച്‌ഡിസി&ബിഎം പരീക്ഷകള്‍ മാറ്റിവച്ചു.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്
മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടിവെള്ളം, വസ്‌ത്രങ്ങള്‍, മരുന്നുകള്‍, സാനിറ്ററി പാഡ്, പുതപ്പുകള്‍, ബിസ്‌ക്കറ്റ്, റസ്ക് തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍, ടവല്‍, ഫസ്റ്റ് എയ്‌ഡ് കിറ്റ്, ടോര്‍ച്ച് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ആവശ്യമുണ്ട്.
കോഴിക്കോട്: 9744496621, 9656000701
കണ്ണൂര്‍: 8281164110
- ആശങ്കയായി മൂടല്‍മഞ്ഞ്
ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആശങ്കയായി മൂടല്‍മഞ്ഞ്.
- മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം
വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും.
- പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു
ഉരുള്‍പൊട്ടലിന്‍റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖ പരീക്ഷകള്‍ക്ക് മാറ്റമില്ല. ദുരിതബാധിത മേഖലയില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും അഭിമുഖത്തിന് അവസരം നല്‍കും.
- മരണസംഖ്യ ഉയര്‍ന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 90 ആയി
- തെരച്ചില്‍ ദുഷ്‌കരം
ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയിലെ തെരച്ചില്‍ ദുഷ്‌കരമെന്ന് സേന.
- മരണസംഖ്യ ഉയരുന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 84 ആയി. നിരവധി പേര്‍ ഇപ്പോഴും വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.
- നിലമ്പൂരില്‍ നിന്നും ലഭിച്ചത് 32 മൃതദേഹങ്ങള്‍
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 32 ആയി.
- രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 75 ആയി.
- സംസ്ഥാനത്ത് ദുഃഖാചരണം
വയനാട്ടിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നും നാളെയും ദുഃഖാചരണം പ്രഖ്യാപിച്ചു.
- രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം
മുണ്ടക്കൈയിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം എത്തി.
- മരിച്ച 33 പേരെ തിരിച്ചറിഞ്ഞു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച 33 പേരെ തിരിച്ചറിഞ്ഞതായി സൂചന.
- നിലമ്പൂരിൽ മരണം 21
മൃതദേഹങ്ങൾ നിലമ്പൂർ ഹോസ്‌പിറ്റലില്‍
- ഉറ്റവരെ തേടി ബന്ധുകൾ നിലമ്പൂരിൽ
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദ്ദേഹങ്ങൾ തിരിച്ചറിയാനായി ബന്ധുക്കൾ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തി. ചൂരൽമലയിലെ ക്ഷേത്രത്തിലെ പൂജാരിയെ തേടി സഹോദരി ഭാരതിയെത്തി. നീലഗിരി ജില്ലയിലെ ദേവാലയിലാണ് ഭാരതി താമസിക്കുന്നത്. ജില്ല ആശുപത്രിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
- ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതായി സൂചന. രക്ഷാദൗത്യ നടക്കുന്ന മേഖലയ്‌ക്ക് സമീപത്ത് നിന്ന് വലിയ ശബ്‌ദ കേട്ടതായി റിപ്പോര്‍ട്ട്. സംഭവത്തിന് തുടര്‍ന്ന് രക്ഷാപ്രവര്‍ത്തക സംഘം സുരക്ഷിതയിടത്തേക്ക് മാറി.
- 300 വീടുകള്‍ കാണാനില്ല
200 വീടുകളുണ്ടായിരുന്ന സ്ഥലത്തിപ്പോള്‍ വെറും 4 വീടുകള്‍ മാത്രമാണുള്ളതെന്നെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രദേശവാസിയായ മജീദ് പറയുന്നു. അട്ടമലയിലും 100 വീടുകളുണ്ടായിരുന്നു അവയൊന്നും ഇപ്പോള്‍ കാണാനില്ല.
- പരിക്കേറ്റവരുടെ നില ഗുരുതരം
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരുടെ നില ഗുരുതരം.
- മഴ ഇനിയും കനക്കും
വയനാട്ടില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്.
- 35 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു
മേപ്പാടി സിഎച്ച്‌സില്‍ 42 മൃതദേഹങ്ങള്‍. 35 എണ്ണം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.
- സൈന്യം ചൂരല്‍മലയില്‍
രക്ഷാദൗത്യത്തിനുള്ള സൈന്യം ചൂരല്‍മലയിലെത്തി. എയര്‍ ലിഫ്‌റ്റ് സാധ്യത പരിശോധിക്കുന്നു.വ്യോമസേന ഹെലികോപ്‌റ്ററുകള്‍ സ്ഥലത്തേക്ക്. എയര്‍ ലിഫ്‌റ്റ് ആവശ്യപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍.
- സാഹചര്യം വിലയിരുത്തി കേന്ദ്രം
വയനാട്ടിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍
രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് നേതൃത്വം നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
- കേരളത്തിന് തമിഴ്‌നാടിന്‍റെ കൈതാങ്ങ്
മഴക്കെടുതികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് 5 കോടി സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തെ സഹായിക്കാന്‍ 2 ഐഎഎസ് ഉദ്യോഗസ്ഥരേയും തമിഴ്‌നാട് നിയോഗിച്ചു.
എറണാകുളത്ത് നിന്നും ഫയര്‍ഫോഴ്‌സ് വയനാട്ടിലേക്ക്.
- രക്ഷാദൗത്യത്തിന് സുരക്ഷ സേന
മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിന് സുരക്ഷ സേനയും. 200 അംഗ സംഘം വയനാട്ടിലെത്തും. മെഡിക്കല്‍ ടീമും സംഘത്തിലുണ്ടാകും. ഉച്ചയോടെ സംഘം മുണ്ടക്കൈയിലെത്തും.
- 5 മണിക്ക് മുമ്പ് രക്ഷാദൗത്യം നിര്‍ത്തേണ്ടി വരുമെന്ന് ആശങ്ക
മുണ്ടക്കൈയില്‍ രണ്ട് തവണയും ചൂരല്‍മലയില്‍ ഒരു തവണയും ഉരുള്‍പൊട്ടി. നേരത്തേ ഇരുട്ട് പരക്കുന്ന മേഖലയായതിനാല്‍ 5 മണിക്ക് മുമ്പ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആശങ്ക.
- കേന്ദ്രമന്ത്രി വയനാട്ടിലേക്ക്
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. മന്ത്രി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
- വയനാട് ഉരുള്‍പൊട്ടല്‍ കാരണങ്ങള്‍ അന്വേഷിക്കാന്‍ ദക്ഷിണമേഖല ഗ്രീന്‍ ട്രിബ്യൂണല്‍
ദുരന്തത്തില്‍ സ്വമേധയ കേസെടുത്ത് അന്വേഷിക്കാന്‍ ചെന്നൈ ആസ്ഥാനമായ ട്രിബ്യൂണല്‍ തീരുമാനിച്ചു. സംഭവം പരിഗണിച്ച ജൂഡീഷ്യല്‍ മെമ്പര്‍ പുഷ്‌പ സത്യനാരായണന്‍ വിദഗ്‌ധ അംഗം സത്യ ഗോപാല്‍ എന്നിവരടങ്ങിയ ബെഞ്ച് ദുരന്തത്തില്‍ ആശങ്ക അറിയിച്ചു. സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബെഞ്ച് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ നടന്ന മേഖലയ്ക്കടുത്തുള്ള ക്വാറികള്‍, റോഡുകള്‍ മറ്റു നിര്‍മാണ പ്രവൃത്തികള്‍ ഖനനം എന്നിവയെപ്പറ്റി വിശദാംശങ്ങളുമായി ഹാജരാവാന്‍ ട്രിബ്യൂണല്‍ കേരളത്തിന്‍റ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കി.
- രക്ഷാദൗത്യം ദുഷ്‌കരം
വയനാട്ടില്‍ തുടരുന്ന ശക്തമായ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു. എന്‍ഡിആര്‍എഫിന്‍റെ രണ്ട് സംഘങ്ങള്‍ കൂടി രക്ഷാദൗത്യത്തിനെത്തും. ഉച്ചയോടെ സംഘം വയനാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
മരിച്ച 18 പേരെ തിരിച്ചറിഞ്ഞു
മേപ്പാടി പിഎച്ച്‌സിയില്‍ 35 മൃതദേഹങ്ങള്‍. വിംസില്‍ 8 മൃതദേഹങ്ങള്‍ 18 പേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.
- വയനാട് ദുരന്തം ലോക്‌സഭയില്‍
വയനാട് ദുരന്തം ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. എഴുപതോളം പേര്‍ മരിച്ചതായി രാഹുല്‍. വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം.
- ലയങ്ങള്‍ ഒഴുകിപ്പോയി
65 കുടുംബങ്ങള്‍ താമസിച്ചിരുന്ന 9 ലയങ്ങള്‍ ഒഴുകിപ്പോയി.
- മണിക്കൂറുകള്‍ക്ക് ശേഷം രക്ഷ
മുണ്ടക്കൈ സ്‌കൂളിന് അടുത്ത് കഴുത്തറ്റം ചെളിയില്‍പ്പുതഞ്ഞ് മണിക്കൂറുകളോളം സഹായം തേടിയയാളെ രക്ഷപ്പെടുത്തി.
- നാവിക സേന ഉടനെത്തും
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
- മുണ്ടക്കൈ പ്രകൃതി ദുരന്തം: ആഘാതം ഏറിയ പ്രകൃതിദുരന്തം
വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ചൂരൽമലയിൽ അടക്കം കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻഡിആർഎഫ്, പൊലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തിൽ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൂടുതൽ മന്ത്രിമാർ ജില്ലയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.
- ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
- ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വയനാടിന്‍റെ ചില ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പമാണ്എന്‍റെ ചിന്തകള്‍. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നു. ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്‌തു'.
- നേവിയുടെ സംഘം വയനാട്ടിലേക്ക്
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിങ് ടീമിൻ്റെ സഹായം ആണ് അഭ്യർഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉരുള്‍പൊട്ടല്‍: വയനാട് ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.
മുണ്ടക്കൈ ദുരന്തം:
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു.
കൺട്രോൾ റൂം നമ്പറുകൾ:
ഡെപ്യൂട്ടി കലക്‌ടര്‍- 8547616025
തഹസിൽദാർ വൈത്തിരി - 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫിസ് - 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്‌ടര്‍ - 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ - 9497920271
വൈത്തിരി താലൂക്ക് ഓഫിസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688
രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും ഡോഗ് സ്ക്വാഡും
പൊലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തെരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
സൈന്യത്തിന്‍റെ എഞ്ചിനീയറിങ് വിഭാഗവും രക്ഷാദൗത്യത്തിലേക്ക്
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എംഇജി) ബംഗളൂരുവില്‍ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്‍റെ എഞ്ചിനീയറിങ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യൂ സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വിടി മാത്യൂസുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മണ്ണില്‍പ്പൊതിഞ്ഞ് നിരവധി പേര്‍. പലരുടേയും അടുത്തേക്ക് എത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.
അപകടത്തില്‍പ്പെട്ട 101 പേരെ രക്ഷപ്പെടുത്തി
- 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി
- ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്ത ബാധിതരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
- ഹെലികോപ്‌റ്റര്‍ കോഴിക്കോടിറങ്ങി
വയനാട്ടിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാദൗത്യത്തിനുള്ള ഹെലികോപ്‌റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല. ഇതേ തുടര്‍ന്ന് ഇവയെ കോഴിക്കോട്ടേക്ക് വഴിതിരിച്ച് വിട്ടു.
- മരണ സംഖ്യ ഉയര്‍ന്നു
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. വിവിധയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
- ഡോക്‌ടറെ കാണാതായി
ഒഡിഷയില്‍ നിന്നെത്തിയ ഡോക്‌ടറെ കാണാതായി
250 ഓളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നു.
സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.
വെള്ളരിമലയിലാണ് ഉരുള്‍ പൊട്ടിയതെന്ന് തിരിച്ചറിഞ്ഞു. 200 മീറ്ററകലേക്ക് മണ്ണും മലവെള്ളവും കുതിച്ചെത്തി.
മുണ്ടക്കൈ ട്രീ വാലിയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു.
മെഡിക്കല്‍ സംഘം ഉടന്‍ സ്ഥലത്തെത്തും.
ചൂരല്‍പുഴ കടക്കാന്‍ എന്‍ഡിആര്‍എഫ്.
- എൻഡിആർഎഫ് എത്തി
രക്ഷാപ്രവര്‍ത്തനത്തിനുള്ള 4മത്തെ എൻഡിആർഎഫ് സംഘവും മുണ്ടക്കൈയിലെത്തിയതായി ജില്ല കലക്‌ടര്‍. ആർമി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. മേപ്പാടി മുണ്ടക്കൈ രക്ഷാദൗത്യത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ കലക്‌ടറെയും ജില്ല പൊലീസിനെയും വിളിച്ച് ഏകോപനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.
- വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു
ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. സ്‌കൂളിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
- രക്ഷാദൗത്യം ദുഷ്‌കരം
വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാദൗത്യം ദുഷ്‌കരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം. വേണ്ട സഹായങ്ങളെല്ലാം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മന്ത്രി എകെ ശശീന്ദ്രന്‍ വയനാട്ടിലെത്തി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടിയിലെ ആശുപത്രി സന്ദര്‍ശിക്കും. ദുരന്ത മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
- മന്ത്രിമാര്‍ വയനാട്ടിലേക്ക്
- മരണം 19 ആയി
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
- രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് കലക്‌ടര്‍
ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് ജില്ല കലക്‌ടര്‍. എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ ആത്മാർഥമായി സഹകരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു.
- ചുരത്തില്‍ ഗതാഗത നിയന്ത്രണം
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ താമരശേരി ചുരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
- കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസിലും ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 8075401745
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827
- വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.