ETV Bharat / state

വിലങ്ങാട് പ്രദേശത്ത് ഉരുൾപൊട്ടൽ, ഒരാളെ കാണാതായി; ജാഗ്രത നിർദേശം നൽകി അധികൃതർ - Landslide In Vilangad - LANDSLIDE IN VILANGAD

കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടൽ. ജില്ലയിലെ വിവധ മേഖലയിൽ വ്യാപക നാശനഷ്‌ടം. മയ്യഴി പുഴയോര വാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ.

VILANGAD LANDSLIDE  വിലങ്ങാട് ഉരുൾപൊട്ടൽ  LATEST NEWS IN MALAYALAM  HEAVY RAIN IN KOZHIKODE
Landslide In Vilangad (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 3:16 PM IST

കോഴിക്കോട്: വിലങ്ങാട് പ്രദേശത്തും ഉരുൾപൊട്ടൽ, ഒരാളെ കാണാതായി. അപകടത്തെ തുടർന്ന് അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ വ്യാപക നാശം. പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയും കരകവിഞ്ഞൊഴുകുകയാണ്.

മേഖലയിൽ വീടുകളിലും വിലങ്ങാട് ടൗണിൽ കടകളിലും വെള്ളം കയറി. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തുകയാണ്. സ്ഥലത്തെ വൈദ്യുതി ബന്ധവും നിലച്ചു. അതേസമയം റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്.

സമീപവാസികൾ ഫോൺ വിഴിയാണ് വിവരം അറിയിക്കുന്നത്. ഉരുൾപൊട്ടലിൽ പന്നിയേരി വലിയ പാനോം ഉരുട്ടി വാളാംന്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മയ്യഴി പുഴയോര വാസികൾക്ക് ജാഗ്രത നിർദേശം നൽകി അധികൃതർ.

Also Read: വയനാട് ഉരുൾപൊട്ടൽ; താമരശേരിചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.