ETV Bharat / state

ശക്തമായ മഴയിൽ കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിൽ ; ജാഗ്രത വേണമെന്ന് അധികൃതർ - landslide in Koorachundu - LANDSLIDE IN KOORACHUNDU

കൂരാച്ചുണ്ട് 28 -ാം മൈലിനടുത്ത് മണ്ണിടിച്ചിൽ. പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടു.

LANDSLIDE  HEAVY RAIN IN KOZHIKODE  കൂരാച്ചുണ്ടിൽ മണ്ണടിച്ചിൽ  ഗതാഗതം തടസ്സപ്പെട്ടു
ശക്തമായ മഴയിൽ കൂരാച്ചുണ്ട് മണ്ണടിച്ചിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 12:29 PM IST

Updated : Jun 11, 2024, 4:27 PM IST

ശക്തമായ മഴയിൽ കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിൽ ; ജാഗ്രത വേണമെന്ന് അധികൃതർ (ETV Bharat)

കോഴിക്കോട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം - തലയാട് റോഡിൽ 28 -ാം മൈലിനടുത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വലിയ പാറക്കല്ലുകളും മണ്ണും ഒരുമിച്ച് റോഡിലേക്ക് പതിച്ചതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. തിങ്കളാഴ്‌ച (ജൂൺ 10) രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തികൾ അതിവേഗം നടക്കുകയാണ്. 28 -ാം മൈൽ - തലയാട് ഭാഗത്ത് മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഭാഗമായി റോഡിന്‍റെ വീതി കൂട്ടുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ് മുന്നറിയിപ്പുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലാണ് കഴിഞ്ഞ ദിവസം മരം വീണപ്പോൾ സ്‌കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടത്.

ALSO READ : സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : Jun 11, 2024, 4:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.