ETV Bharat / state

കോഴിക്കോട് കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ ; വ്യാപക കൃഷിനാശം - Landslide at Koorachundu - LANDSLIDE AT KOORACHUNDU

ഇന്നലെ വൈകീട്ട് ഇവിടെ കനത്ത മഴ പെയ്‌തിരുന്നു

കൂരാച്ചുണ്ട് കോഴിക്കോട് ഉരുൾപൊട്ടൽ  കോഴിക്കോട് കനത്ത മഴ  HEAVY RAIN IN KOZHIKODE  KOORACHUNDU LANDSLIDE
Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 11:27 AM IST

കോഴിക്കോട് : കൂരാച്ചുണ്ട് ഇരുപത്തിയെട്ടാം മൈലിൽ ഉരുൾപൊട്ടൽ. കൂരാച്ചുണ്ട് 5-ാം വാര്‍ഡ് കല്ലാനോട് കക്കയം 28-ാം മൈലില്‍ ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് താമസിക്കുന്ന കളത്തിങ്ങല്‍ മുജീബിന്‍റെ വീടിനടുത്തുകൂടിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെയുള്ള കോഴിഫാം പൂര്‍ണമായും തകര്‍ന്നു. സംഭവസമയം സ്ഥലത്തില്ലാത്തതിനാൽ മുജീബ് രക്ഷപ്പെട്ടു.

നിരവധി വൃക്ഷങ്ങള്‍ കടപുഴകിയിട്ടുണ്ട്. 50 ഓളം കവുങ്ങുകള്‍ക്ക് നാശമുണ്ടായി. വ്യാപകമായ കൃഷി നാശവുമുണ്ട്. ഉരുൾ പൊട്ടിയത് രാത്രി ആയതിനാല്‍ കൃത്യമായ വിവരം പുറത്തറിഞ്ഞിരുന്നില്ല.

ALSO READ: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത തടസം

വീടുകളില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരാക്കട പറഞ്ഞു. അതേസമയം നിലവില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ട്. വെള്ളിയാഴ്‌ച (മെയ് 31) വൈകിട്ട് പ്രദേശത്ത് കനത്ത മഴ പെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.