ETV Bharat / state

വികസനത്തിന്‍റെ പേരില്‍ കുന്നിടിക്കല്‍: ഓര്‍മയാകുമോ മാടായിപ്പാറ? വരാനിരിക്കുന്നത് വന്‍ ദുരന്തം - Land Mining In MadayiPara - LAND MINING IN MADAYIPARA

മാടായിപ്പാറയില്‍ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമെന്ന് പരാതി. ദേശീയപാത നിര്‍മാണത്തിനാണ് മണ്ണെടുപ്പെന്ന് വാദം. ജിയോളജി വകുപ്പിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് മണ്ണെടുക്കുന്നതെന്ന് നാട്ടുകാര്‍.

LAND MINING IN KANNUR  LAND MINING IN MADAYIPARA  MADAYIPARA TOURISM  THAMPURANKUNNU IN MADAYIPARA
People's Protest Against Hill Mining In Madaipara Kannur
author img

By ETV Bharat Kerala Team

Published : Mar 29, 2024, 5:14 PM IST

മാടായിപ്പാറ ഓര്‍മയാകുമോയെന്ന ആശങ്കയില്‍ ജനം

കണ്ണൂര്‍ : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഏഴിമലയ്‌ക്ക് കിഴക്ക് ഭാഗത്തുള്ള മാടായിപ്പാറ. അറുന്നൂറ് ഏക്കറോളം പരന്ന് കിടക്കുന്നതാണ് ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയായ ഇവിടം. ഒരുക്കാലത്ത് പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഈ പ്രദേശത്തിന് ചുറ്റും പറങ്കിമാവുകളുണ്ട്. ഏത് കടുത്ത വേനലിലും വറ്റാതെ ജലസമൃദ്ധമാകുന്ന കുളങ്ങളാണ് മാടായിപ്പാറയുടെ ഏറ്റവും വലിയ പ്രത്യേകത.

പാറക്കുളം, ജൂതക്കുളം എന്നിങ്ങനെയൊക്കൊയാണ് ഈ കുളങ്ങള്‍ അറിയപ്പെടുന്നത്. ജൂതന്മാര്‍ നിര്‍മിച്ച കുളമാണിതെന്ന് കരുതുന്നത് കൊണ്ടാണ് ഇതിന് ഇത്തരമൊരു പേര് വന്നത്. ഏഴിമലയ്‌ക്ക് മുകളിലൂടെയുള്ള സൂര്യാസ്‌തമയം കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്.

പാറയുടെ തെക്ക് കിഴക്ക് ഭാഗത്ത് കൂടി ശാന്തമായി ഒഴുകുന്ന പഴയങ്ങാടി പുഴയും മറ്റൊരു ദൃശ്യ വിസ്‌മയമാണ്. വേനല്‍ കാലത്തും മഴക്കാലത്തും വളരെ വ്യത്യസ്‌തമായ ദൃശ്യ ഭംഗിയാണ് മാടായിപ്പാറ സമ്മാനിക്കുന്നത്. പ്രകൃതി ഭംഗി കാരണം ദിവസവും നിരവധി പേരെത്തുന്ന ഇടം കൂടിയാണ് മാടായിപ്പാറ. എന്നാലിപ്പോള്‍ പ്രകൃതിയൊരുക്കിയ ഈ വിസ്‌മയ കാഴ്‌ച മങ്ങി പോകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

അതിന് കാരണം വെറൊന്നുമല്ല, മാടായിപ്പാറയിലെ വ്യാപകമായ കുന്നിടിക്കലാണ്. ഓരോ ദിനങ്ങളിലായി നിരവധി കുന്നുകളാണ് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്‍ബലത്തോടെയാണ് കുന്നിടിക്കലും മണ്ണെടുപ്പും നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്നാണ് വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നത്.

ദേശീയപാത നിര്‍മാണത്തിനായാണ് മണ്ണെടുക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാൽ അനുമതി നൽകിയ ജിയോളജി വകുപ്പിന്‍റെ ഉത്തരവിൽ പറഞ്ഞ ഉപാധികൾ എല്ലാം ലംഘിച്ചാണ് കുന്നിടിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ കെപി ചന്ദ്രഗതൻ പറയുന്നു. എന്നാൽ അനുമതി നൽകിയ ജിയോളജി വകുപ്പിന്‍റെ ഉത്തരവിൽ പറഞ്ഞ ഉപാധികൾ എല്ലാം ലംഘിച്ചാണ് കുന്നിടിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ കെപി ചന്ദ്രങ്കതൻ പറയുന്നു.

ജിയോളജി വകുപ്പിന്‍റെ ഉത്തരവുകൾ ചൂണ്ടിക്കാട്ടി നഗ്നമായ ലംഘനത്തിന്‍റെ തെളിവുകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാടിനെയാകെ നശിപ്പിക്കുന്ന രീതിയിലുള്ള കുന്നിടിക്കലിന്‍റെ പാരിസ്ഥിതികാഘാതം വലിയ ദുരന്തം ആയിരിക്കുമെന്നും ഇവർ പറയുന്നു. ആദ്യഘട്ടത്തിൽ സ്വകാര്യ വ്യക്തിയുടെ 19 സെന്‍റ് ഭൂമിയാണ് ഇടിച്ചു നിരത്താൻ ആരംഭിച്ചത്. ഇതിന് പിന്നാലെ കുന്നിടിക്കല്‍ വ്യാപകമായതോടെ പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ പലതും വറ്റി തുടങ്ങി.

മണ്ണെടുപ്പ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന വേനലില്‍ കടുത്ത വെള്ള ക്ഷാമം അനുഭവിക്കേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല മണ്ണെടുപ്പ് തുടര്‍ന്നാല്‍ മഴക്കാലത്ത് മണ്ണെല്ലാം കുത്തിയൊലിച്ച് സമീപത്തെ പാടശേഖരങ്ങളിലെത്തും. ഇത് വ്യാപകമായ കൃഷി നാശത്തിനും കാരണമാകും.

Also Read: അതിശയത്തെളിനീര്‍ ; വേനലിലും വറ്റാത്ത മാടായിപ്പാറയിലെ വടുകുന്ദ തടാകം

കുന്നിടിക്കലും മണ്ണെടുക്കലും വ്യാപകമായതോടെ സ്‌ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ സമരം ആരംഭിച്ചു. സമരം കടുത്തതോടെ പൊലീസും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുന്നിടിക്കല്‍ താത്‌കാലികമായി നിര്‍ത്തിവയ്‌പ്പിച്ചു. എന്നാല്‍ വിവിധയിടങ്ങളില്‍ ഇപ്പോഴും കുന്നിടിക്കല്‍ നടക്കുന്നുണ്ട്. പ്രകൃതിയൊരുക്കിയ വരദാനമായ ഇവിടം സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.