ETV Bharat / state

കുവൈറ്റിലെ തീപിടിത്തം: മരിച്ചവരിൽ 4 പേര്‍ പത്തനംതിട്ട സ്വദേശികള്‍ - KUWAIT FIRE TRAGEDY MALAYALI DEATH - KUWAIT FIRE TRAGEDY MALAYALI DEATH

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാല് പത്തനംതിട്ട സ്വദേശികളെ തിരിച്ചറിഞ്ഞു.

കുവൈറ്റ് തീപിടിത്തം  കുവൈറ്റില്‍ മരിച്ച മലയാളികള്‍  2024 Mangaf fire  Kuwait Fire Accident Death Toll
കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച പത്തനംതിട്ട് സ്വദേശികള്‍ (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 10:22 PM IST

Updated : Jun 13, 2024, 9:52 AM IST

പത്തനംതിട്ട: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ നാല് പേര്‍ പത്തനംതിട്ട സ്വദേശികള്‍. കോന്നി പ്രമാടം വാഴമുട്ടം പുളിനിൽക്കുന്നതിൽ പി വി ശശിധരൻ (68 ), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി സ്വദേശി ആകാശ് എസ് നായർ (32), കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആകെ 13 മലയാളികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് വിവരം.

മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാംപില്‍ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആകെ 49 പേര്‍ക്ക് ജീവൻ നഷ്‌ടമായെന്നാണ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ഇതില്‍ 40 പേര്‍ ഇന്ത്യൻ പൗരന്മാരാണ്.

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി.

എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരിക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചിലരുടെ പരിക്ക് ഗുരുതരമാണ്.

നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി : കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ
അടിയന്തര സഹായത്തിനായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡ‍െസ്‌ക്ക് തുടങ്ങി.

നമ്പരുകൾ

  • അനുപ് മങ്ങാട്ട് +965 90039594
  • ബിജോയ്‌ +965 66893942
  • റിച്ചി കെ ജോർജ് +965 60615153
  • അനിൽ കുമാർ +965 66015200
  • തോമസ് ശെൽവൻ +965 51714124
  • രഞ്ജിത്ത് +965 55575492
  • നവീൻ +965 99861103
  • അൻസാരി +965 60311882
  • ജിൻസ് തോമസ് +965 65589453.

ഇക്കാര്യത്തില്‍ പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Also Read: കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം; ചര്‍ച്ചയ്‌ക്ക് അടിയന്തര മന്ത്രിസഭ യോഗം - EMERGENCY CABINET MEETING

Last Updated : Jun 13, 2024, 9:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.