തിരുവനന്തപുരം : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 15 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന് നോർക്ക സെക്രട്ടറി കെ വാസുകി ഐഎഎസ്. 24 പേർ മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. ഇത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
മരിച്ചവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 12 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്‌ടപരിഹാരം നൽകും.
കുവൈറ്റിലെ നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാരുമായി ഏകോപിപ്പിക്കും. മരിച്ചവരുടെ ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരണം വരുത്തുമെന്നും കെ വാസുകി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നോർക്ക ആസ്ഥാനത്ത് പ്രതിനിധികളുമായി ചർച്ച നടത്തിവരികയുമാണ്.
ഇതുവരെ മരണം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:
- വിശ്വാസ് കൃഷ്‌ണൻ (കണ്ണൂർ)
- കേളു (കാസർകോട്)
- ആകാശ് ശശിധരൻ (പത്തനംതിട്ട)
- സാജു വർഗീസ് (പത്തനംതിട്ട)
- ലൂക്കോസ് (കൊല്ലം)
- നൂഹ് (മലപ്പുറം)
- സാജൻ ജോർജ് (കൊല്ലം)
- മുരളീധരൻ നായർ (പത്തനംതിട്ട)
- രഞ്ജിത്ത് (കാസർകോട്)
- സ്റ്റെഫിൻ എബ്രഹാം (കോട്ടയം)
- ഷമീർ (കൊല്ലം)
- തോമസ് ഉമ്മൻ (പത്തനംതിട്ട)
- തോമസ് മാത്യു (പത്തനംതിട്ട)
- ബാഹുലേയൻ (മലപ്പുറം)
- ശ്രീഹരി (കോട്ടയം)
ALSON READ: വേദനയായി കുവൈറ്റ്; സംസ്ഥാനത്ത് ആഘോഷങ്ങളില്ല, ലോക കേരള സഭ ഉദ്ഘാടന സമ്മേളനവും സെമിനാറും ഒഴിവാക്കി