തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടനവും ആഘോഷ പരിപാടികളും ഒഴിവാക്കി. എന്നാല്‍ നാളെയും മറ്റന്നാളുമുള്ള സമ്മേളന പരിപാടികളില്‍ മാറ്റമില്ല.
നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു ലോക കേരള സഭയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന സമ്മേളനത്തിനുള്ള ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ആഘോഷ പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു കുവൈറ്റ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തമുണ്ടായത്. ഇതുവരെ മരണപ്പെട്ടവരില്‍ 40 ല്‍ അധികം പേര്‍ ഇന്ത്യക്കാരാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതില്‍ 24 മലയാളികളാണ് ഉള്ളത്.