കാസർകോട്: പുതിയ വീട്ടിൽ താമസിച്ച് കൊതി തീരാതെയാണ് ചെങ്കളയിലെ രഞ്ജിത്ത് (34) ഒന്നര വർഷം മുമ്പ് കുവൈറ്റിലേക്ക് മടങ്ങിയത്. അടുത്ത മാസം നാട്ടിൽ എത്തിയാൽ കുറെ ദിവസം വീട്ടിൽ താമസിച്ച ശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് സുഹൃത്തുക്കളോട് രഞ്ജിത്ത് പറഞ്ഞിരുന്നു. കല്യാണ ആലോചനകളും സജീവമായി നടക്കുന്നുണ്ടായിരുന്നു. ഇതിനടയിലാണ് രഞ്ജിത്തിനെ മരണം കവർന്നത്.
ഇന്നലെ ഉച്ചയോടെയാണ് കുവൈറ്റിൽ കെട്ടിടത്തിനു തീ പിടിച്ച് രഞ്ജിത്ത് മരിച്ചു എന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്. കഴിഞ്ഞ എട്ട് വർഷമായി രഞ്ജിത്ത് കുവൈത്തിൽ ജോലി ചെയ്യുന്നു. ഒന്നര വർഷം മുമ്പാണ് വീടിൻ്റെ പാല് കാച്ചൽ ചടങ്ങിനായി രഞ്ജിത്ത് എത്തിയത്.
നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. രഞ്ജിത്തിന്‍റെ സഹോദരൻ രജീഷും ഗൾഫിലാണ് ജോലി ചെയുന്നത്. ചെങ്കള കുണ്ടടുക്കത്തെ രവീന്ദ്രൻ്റെയും രമണിയുടെയും മകനാണ് രഞ്ജിത്ത്. രമ്യ സഹോദരി ആണ്.
ALSO READ : കുവൈറ്റിലെത്തിയത് അഞ്ച് ദിവസം മുന്‍പ്; നോവായി ബിനോയ് തോമസ്