ETV Bharat / state

കുറ്റിക്കാട്ടൂർ സൈനബ വധക്കേസ്; നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു - സൈനബ വധക്കേസില്‍ കുറ്റപത്രം

2023 നവംബർ ഏഴിനാണ് കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുക്കത്തുവെച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിത്. പ്രതി സമദ് തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.

Kuttikkattoor Sainaba Murder case  Charge sheet in Sainaba murder case  സൈനബ വധക്കേസ്  സൈനബ വധക്കേസില്‍ കുറ്റപത്രം  കുറ്റിക്കാട്ടൂര്‍
Sainaba Murder case
author img

By ETV Bharat Kerala Team

Published : Feb 17, 2024, 11:57 AM IST

കോഴിക്കോട്: കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.

ഒന്നാംപ്രതി താനൂർ കുന്നുംപുറം സ്വദേശി സമദ് (52), രണ്ടാംപ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആസൂത്രണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത്ത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി റിയാസ് എന്നിവക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ചതിനാണ് കുറ്റം ചുമത്തിയത്.

നിയാസിന്‍റെ സുഹൃത്ത് നജ്‌മുദീനെ പിടികൂടാനുണ്ട്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകി. 128 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 940 പേജ് ഉള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് കേസ്. 2023 നവംബർ ഏഴിനാണ് സംഭവം. സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസിൽ നേരിട്ട് എത്തി മൊഴി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുക്കത്തിനടുത്ത് വെച്ച് സൈനബയെ കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിൽ തള്ളുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.