തൃശൂർ: കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ച് പാപ്പാന്മാർ. 'വേണാട്ടുമറ്റം ശ്രീകുമാർ' എന്ന കൊമ്പനെ നെല്ലുവായ് മേഖലയിലെ വെള്ളക്കെട്ടിൽ കുളിപ്പിക്കുകയായിരുന്നു.
നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഔഷധപാനത്തിനും ആനയൂട്ടിനും ശേഷം മടങ്ങി വരുന്നതിനിടെയാണ് സംസ്ഥാനപാതയിൽ കിടത്തി ആനയെ കുളിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Also Read: വീഡിയോ: കരകവിഞ്ഞൊഴുകുന്ന പുഴയ്‌ക്ക് നടുവില്‍ കാട്ടാന, പുഴ കടക്കാന്‍ ഒരുമണിക്കൂര്‍ നീണ്ട ശ്രമം