ETV Bharat / state

കനോലി കനാലിൽ വീണ കുന്ദമംഗലം സ്വദേശി മരിച്ചു - Drowned Death In Conolly Canal - DROWNED DEATH IN CONOLLY CANAL

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കനാലിലേക്ക് വീണയാള്‍ മരിച്ചു

DIED AFTER FALLING INTO CANAL  DROWNED DEATH  ACCIDENTAL DEATH IN KOZHIKODE  കനോലി കനാലിൽ വീണയാള്‍ മരിച്ചു
DROWNED DEATH IN CONOLLY CANAL (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 9:19 AM IST

കോഴിക്കോട് : സരോവരത്തിന് സമീപം കനോലി കനാലില്‍ വീണയാള്‍ മരിച്ചു. കുന്ദമംഗലം പത്താം മൈൽ സ്വദേശി പ്രവീണ്‍ ദാസ് ആണ് മരിച്ചത്. കോഴിക്കോട് കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്‍റായിരുന്നു. ഫയർ യൂണിറ്റ് സ്‌കൂബാ സംഘത്തിന്‍റെ ഏറെ നേരത്തെ തെരച്ചിലിലാണ് പ്രവീണിനെ കണ്ടെത്തിയത്.

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കനാലിലേക്ക് വീഴുകയായിരുന്നു. രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തുന്നത്. പരിസരത്തുണ്ടായിരുന്നവർ ആദ്യം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കരക്കെത്തിച്ച പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: കടം വാങ്ങിയ പണം മകള്‍ക്ക് തിരികെ കൊടുത്തില്ല; ഇടുക്കിയില്‍ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.