ETV Bharat / state

'കളിവള്ളം തുഴയുന്ന നീലപൊന്മാന്‍'; 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്‌തു - NEHRU TROPHY MASCOT RELEASED

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്‌തു. പ്രകാശന ചടങ്ങ് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു

നെഹ്റു ട്രോഫി വള്ളംകളി ലോഗോ  70 NEHRU TROPHY LOGO  70 NEHRU TROPHY IN ALAPPUZHA  KUNCHACKO BOBAN
Film star Kunchacko Boban Released 70 Nehru Trophy Logo In Alappuzha (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 5:32 PM IST

ആലപ്പുഴ : 70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്നം സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്‌തു. ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് കുഞ്ചാക്കോ ബോബന്‍.

ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്‌റുട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്. എന്‍റെ മുത്തശ്ശന്‍ കുട്ടനാട്ടുകാരനാണ്. സിബി മലയില്‍ സംവിധാനം ചെയ്‌ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടന്‍ വള്ളത്തില്‍ കയറുന്നത്. വള്ളത്തിന്‍റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു.

നെഹ്റു ട്രോഫി വള്ളംകളി ലോഗോ  70 Nehru Trophy Logo  70 Nehru Trophy In Alappuzha  Kunchacko Boban
70th Nehru Trophy Logo (ETV Bharat)

ആലപ്പുഴക്കാരന്‍ എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്‍റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങള്‍ മികച്ചതാക്കാനായത്.

കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.'നീലപൊന്‍മാന്‍' എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ലോഗോ മത്സര വിജയി ആദ്യമായി വനിത : ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തെരഞ്ഞെടുത്തത്.

സിമി ഷാഫി ഖാന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എ. കബീര്‍, കെ. നാസര്‍, എബി തോമസ്, റോയ് പാലത്ര, രമേശന്‍ ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്‍റ് എസ്. സജിത്ത്, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read : തേജസോടെ തേജസ്വിനി പുഴ, മഴ കനത്തതോടെ നിറഞ്ഞൊഴുക്ക്; മനംമയക്കുന്ന ആകാശ ദൃശ്യം - KASARAGOD TEJASWINI RIVER

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.