പത്തനംതിട്ട: നീറ്റ്, നെറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നതിൽ പ്രതിഷേധിച്ച് കെഎസ്‌യു. പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച് നടത്തി കെഎസ്‌യു. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പത്തനംതിട്ട ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സമരം ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ വിദ്യാഭ്യാസ മേഖല മോദി സർക്കാർ കച്ചവടം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാന മത്സര പരീക്ഷകളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. ചേദ്യപേപ്പർ ചോർന്നത് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിതമായ അഴിമതിയാണ്.
രാജ്യത്തെ വിദ്യാർഥികളുടെ ഭാവി ഇല്ലായ്‌മ ചെയ്യുന്ന പ്രവര്‍ത്തികൾക്ക് നേതൃത്വം കൊടുത്ത മോദി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ തുടങ്ങിയവർ പങ്കെടുത്തു.